എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നുണ്ടായ കരിമേഘപടലങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ മന്ത്രാലയം വ്യക്തമാക്കി. കരിമേഘപടലം കാരണം ചില വിമാനങ്ങൾ റദ്ദാക്കുകയും മറ്റു ചിലവ വൈകുകയും ചെയ്തു.
കഴിഞ്ഞ ദിവസം കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ ഉൾപ്പെടെ തടസ്സപ്പെട്ടിരുന്നു. സുരക്ഷാ പരിശോധനയ്ക്കായി എയർ ഇന്ത്യയുടെ നാല് സർവീസുകൾ ഇന്ന് റദ്ദാക്കി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരങ്ങൾ അനുസരിച്ച് വൈകുന്നേരം 7.30 ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞുപോയേക്കും.
ഉത്തരേന്ത്യയിലേക്ക് കരിമേഘപടലം എത്തിയതിനെ തുടർന്ന് പല വിമാന സർവീസുകളും റദ്ദാക്കുകയുണ്ടായി. ഡൽഹിയിലെ രൂക്ഷമായ വായു മലിനീകരണത്തിനിടയിൽ ചാരമേഘങ്ങൾ കൂടുതൽ ആശങ്കയുണ്ടാക്കി. 12,000 വർഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നത്.
അന്തരീക്ഷത്തിലേക്ക് ഉയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘപടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു.
Story Highlights : Volcano eruption in Ethiopia: No cause for concern says Ministry of Civil Aviation
ചൈനയിലേക്ക് മേഘങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ യാത്രക്കാരും അധികൃതരുമായി സഹകരിക്കണമെന്നും നിർദ്ദേശമുണ്ട്.
Story Highlights: എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നുണ്ടായ കരിമേഘപടലങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.



















