കേരളത്തിലെ ജനങ്ങൾ ജാതി മത ഭേദമന്യേ അർജുനായി പ്രാർത്ഥിച്ചുവെന്നും ആ പ്രാർത്ഥന ഫലിച്ചുവെന്നും ഈശ്വർ മാൽപേ പറഞ്ഞു. അർജുന്റെ മൃതദേഹം കണ്ടെത്തുന്നതിനായി മനാഫ് നടത്തിയ പ്രയത്നങ്ങളെക്കുറിച്ചും അദ്ദേഹം പ്രശംസിച്ചു. മകനെ കൊണ്ടുവരുമെന്ന് അർജുന്റെ അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ചതായും മാൽപേ കൂട്ടിച്ചേർത്തു.
കുത്തിയൊഴുകുന്ന ഗംഗാവലി പുഴയിലേക്ക് യാതൊരു പ്രതിബന്ധങ്ങളും നോക്കാതെയാണ് മാൽപേ എടുത്തുചാടിയതെന്ന് ലോറിയുടമ മനാഫ് വെളിപ്പെടുത്തി. ഗംഗാവലി പുഴയുടെ മുക്കും മൂലയും അദ്ദേഹത്തിന് ഇപ്പോൾ നന്നായി അറിയാമെന്നും മനാഫ് കൂട്ടിച്ചേർത്തു. അർജുന് ആദരാഞ്ജലി അർപ്പിക്കാൻ ഈശ്വർ മാൽപേ കണ്ണാടിക്കലിലെ വീട്ടിലേക്ക് എത്തിയിരുന്നു.
അർജുനെയും കൊണ്ട് വീട്ടിലേക്ക് വരുമെന്ന് അമ്മയ്ക്ക് വാക്ക് നൽകിയിരുന്നതായും അതിനായി വീട്ടിലേക്ക് പോകുന്നതായും മാൽപേ നേരത്തെ പറഞ്ഞിരുന്നു. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 75-ാം ദിവസം അർജുന്റെ മൃതദേഹം വീട്ടിൽ തിരികെയെത്തിയപ്പോൾ നാട്ടുകാർ കരഞ്ഞുകലങ്ങി കണ്ണാടിക്കലിൽ എത്തിയിരുന്നു.
Story Highlights: Eshwar Malpe visits Arjun’s house, praises Kerala’s unity in prayers for Arjun’s recovery