എറണാകുളം: വീട് ജപ്തി ചെയ്തതോടെ അമ്മയും മക്കളും പെരുവഴിയിൽ

Anjana

Ernakulam house foreclosure

എറണാകുളം വടക്കേക്കരയിലെ ഒരു കുടുംബത്തിന് ദുരന്തമായി മാറിയിരിക്കുകയാണ് മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ വീട് ജപ്തി നടപടി. മടപ്ലാത്തുരുത്ത് സ്വദേശിനിയായ സന്ധ്യയും അവരുടെ രണ്ട് മക്കളുമാണ് ഇപ്പോൾ പെരുവഴിയിലായിരിക്കുന്നത്. 2019-ൽ നാല് ലക്ഷം രൂപ വായ്പയെടുത്തെങ്കിലും മൂന്ന് വർഷമായി തിരിച്ചടവ് മുടങ്ങിയതാണ് ഈ നടപടിക്ക് കാരണമായത്.

സന്ധ്യയുടെ ഭർത്താവ് വരുത്തിവച്ച കടമാണിതെന്നും അദ്ദേഹം കുടുംബത്തെ ഉപേക്ഷിച്ചുപോയെന്നും അവർ പറയുന്നു. നിലവിൽ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്ന സന്ധ്യയ്ക്ക് വീട്ടുചെലവുകൾക്കു പോലും തികയാത്ത വരുമാനമാണുള്ളത്. പന്ത്രണ്ടും ഏഴും വയസുള്ള രണ്ട് മക്കളാണ് സന്ധ്യയ്ക്കുള്ളത്. ഇനി എവിടേക്ക് പോകുമെന്ന ആശങ്കയിലാണ് അവർ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡ് അധികൃതർ നാല് തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഏറ്റവും അവസാനമാണ് ജപ്തി നടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കി. എന്നാൽ സന്ധ്യയും അയൽവാസികളും ആരോപിക്കുന്നത്, ജോലി സ്ഥലത്തുനിന്ന് സന്ധ്യയും സ്കൂളിൽ നിന്ന് കുട്ടികളും എത്തുന്നതിന് മുൻപേ ബാങ്ക് അധികൃതർ താഴ് തല്ലിപ്പൊളിച്ച് ജപ്തി നടപടികൾ പൂർത്തീകരിച്ചുവെന്നാണ്. ഇപ്പോൾ സന്ധ്യ മരണത്തെക്കുറിച്ച് വരെ ചിന്തിക്കുന്ന അവസ്ഥയിലാണ്.

Story Highlights: Private finance company foreclosed Ernakulam woman’s house, leaving mother and children homeless.

Leave a Comment