ആത്മകഥാ വിവാദം: ഇ പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി

Anjana

E P Jayarajan autobiography controversy

ആത്മകഥാ വിവാദത്തിൽ മുതിർന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയാണ് കോട്ടയത്ത് നിന്നുള്ള പൊലീസ് സംഘം മൊഴിയെടുത്തത്. എഫ്‌ഐആറിടാതെയാണ് പൊലീസ് ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തിയത്. ഇ പിയുടെ മൊഴിയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന പേരിൽ തെരഞ്ഞെടുപ്പ് ദിവസം ചില രേഖകൾ പ്രചരിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ പി ജയരാജൻ പരാതി നൽകിയിരുന്നത്. ആത്മകഥ പ്രസിദ്ധീകരിക്കാൻ താൻ നിലവിൽ കോൺട്രാക്ടുണ്ടാക്കിയിട്ടില്ലെന്നായിരുന്നു ഇ പി ജയരാജന്റെ വാദം. ഇതുൾപ്പെടെ പൊലീസ് വിശദമായി പരിശോധിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിപിഐഎമ്മിനേയും എൽഡിഎഫിനേയും ഉൾപ്പെടെ വിമർശിക്കുന്ന പരാമർശങ്ങൾ ഇ പിയുടെ ആത്മകഥയിൽ ഉണ്ടെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളിൽ അന്വേഷണം വേണമെന്നാണ് ഇ പി ജയരാജൻ ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.

Story Highlights: Police record statement of senior CPI(M) leader E P Jayarajan in autobiography controversy

Leave a Comment