സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും യെച്ചൂരി അനുസ്മരണത്തിലും ഇ പി ജയരാജന് പങ്കെടുക്കില്ലെന്ന് അറിയിച്ചു. കേരളത്തില് ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എല്ഡിഎഫ് കണ്വീനര് സ്ഥാനത്ത് നിന്ന് നീക്കിയതില് സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി ഇപ്പോഴും തുടരുന്നുവെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. നടപടിയെടുത്ത് 25 ദിവസങ്ങള്ക്ക് ശേഷം ഇന്നലെയാണ് ഒരു പാര്ട്ടി പരിപാടിയില് അദ്ദേഹം പങ്കെടുത്തത്.
അതുവരെ വീട്ടില് തുടരുകയായിരുന്നു ഇ പി ജയരാജന്. മറ്റ് നേതാക്കളുമായി സംസാരിക്കുകയോ പാര്ട്ടിയുടെ പരിപാടികളില് പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. അഴീക്കോടന് രാഘവന് അനുസ്മരണ ചടങ്ങിലും പങ്കെടുത്തില്ലായിരുന്നു. കണ്ണൂര് പയ്യാമ്പലത്ത് നടന്ന ചടയന് ഗോവിന്ദന് അനുസ്മരണ പരിപാടിയിലും ഇ.
പി. പങ്കെടുത്തിരുന്നില്ല. പരിപാടിയില് ഇ. പി.
പങ്കെടുക്കുമെന്ന് കണ്ണൂര് നേതൃത്വം അറിയിച്ചിരുന്നെങ്കിലും അദ്ദേഹം വിട്ടുനിന്നു. ബി. ജെ. പി നേതാവ് പ്രകാശ് ജാവ്ദേക്കറിനെ കണ്ട വിഷയത്തിലാണ് ഇ.
പിക്ക് എല്. ഡി. എഫ് കണ്വീനര് സ്ഥാനം നഷ്ടപ്പെട്ടത്. തുടര്ന്നാണ് പാര്ട്ടി പരിപാടികളില് നിന്ന് ഇപി ജയരാജന് വിട്ട് നിന്നത്.
Story Highlights: EP Jayarajan continues to express discontent with state leadership, skips CPI(M) meetings