ആത്മകഥ വിവാദം: ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

Anjana

E P Jayarajan autobiography controversy

ആത്മകഥ വിവാദത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു നീക്കം നടത്തിയത് ആസൂത്രിതമാണെന്ന് ഇ പി ജയരാജന്‍ ആരോപിച്ചു.

ഇ പി ജയരാജന്‍ തന്റെ നിലപാട് വിശദീകരിച്ചു. താന്‍ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡി സി ബുക്‌സും, മാതൃഭൂമി ബുക്‌സും പ്രസിദ്ധീകരിക്കാന്‍ താത്പര്യമറിയിച്ചതായും, മാതൃഭൂമിയുടെ ശശിയുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. പ്രസിദ്ധീകരണത്തിന് വേണ്ടിയുള്ള നടപടി ക്രമം അങ്ങനെ നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ടെന്ന് ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു. പുസ്തക പ്രസിദ്ധീകരണത്തിന് താന്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും, അത്തരം കാര്യങ്ങളെ കുറിച്ച് അടിസ്ഥാന രഹിതമായ നിലയില്‍ വാര്‍ത്ത വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ സമഗ്രമായൊരു അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി.

Story Highlights: E P Jayarajan files complaint to DGP over autobiography controversy, alleging fake documents and false propaganda

Leave a Comment