ആത്മകഥയിലെ വിവാദ പരാമർശങ്ങൾ നിഷേധിച്ച് ഇപി ജയരാജൻ; തെറ്റായ പ്രചാരണമെന്ന് ആരോപണം

Anjana

EP Jayarajan autobiography controversy

വയനാട്, ചേലക്കര വിധിയെഴുത്ത് ദിനത്തിൽ ഇപി ജയരാജന്റെ ആത്മകഥയിലെ വിവരങ്ങൾ വിവാദങ്ങൾക്ക് തിരികൊളുത്തി. എന്നാൽ പുറത്ത് വന്ന കാര്യങ്ങൾ താൻ പറയാത്ത കാര്യങ്ങളാണെന്ന് ഇപി ജയരാജൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ദിവസം തെറ്റായ പ്രചാരണം നടത്തുന്നുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

പുറത്തുവന്ന വിവരങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഇപി ജയരാജൻ പറയുന്നു. ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണെന്നും അത് പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂർത്തീകരിക്കാത്ത ആത്മകഥയെക്കുറിച്ച് എങ്ങനെയാണ് ഇത്തരത്തിൽ വാർത്ത വന്നതെന്ന് ഇപി ചോദിക്കുന്നു. ബോധപൂർവം സൃഷ്ടിച്ചിട്ടുള്ള കഥയാണിതെന്നും പുസ്തകം പ്രസിദ്ധീകരിക്കാൻ കൈമാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ചാണ് ഇപി ജയരാജയന്റെ ആത്മകഥയിലെ പരാമർശങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തിൽ പറയുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ വിവരങ്ങൾ തികച്ചും തെറ്റാണെന്നും ആസൂത്രിതമായ പദ്ധതിയാണെന്നും ഇപി ജയരാജൻ പ്രതികരിച്ചു.

Story Highlights: EP Jayarajan denies controversial details allegedly from his unpublished autobiography

Leave a Comment