ഇ.പി ജയരാജന്റെ ആത്മകഥ വിവാദം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് മടക്കി, വീണ്ടും അന്വേഷണം

നിവ ലേഖകൻ

EP Jayarajan autobiography controversy

ഇ.പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് മടക്കി അയച്ചതായി വിവരം പുറത്തുവന്നു. എഡിജിപി മനോജ് എബ്രഹാം കോട്ടയം എസ്.പിക്ക് വീണ്ടും അന്വേഷണം നടത്താൻ നിർദേശം നൽകി. മൊഴികളിൽ വ്യക്തതക്കുറവുള്ളതിനാലാണ് റിപ്പോർട്ട് മടക്കിയതെന്നാണ് അറിയുന്നത്. കോട്ടയം എസ്.പി ഷാഹുൽ ഹമീദ് ആണ് റിപ്പോർട്ട് കൈമാറിയത്. രവി ഡിസിയുടെയും ഡിസി ബുക്സ് ജീവനക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് സമർപ്പിച്ചിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുസ്തക വിവാദത്തില് ഇ.പി ജയരാജന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം, കണ്ണൂര് കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തത്. ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് കരാർ ഇല്ലെന്ന വാർത്തകൾ തള്ളി ഡിസി ബുക്സ് രംഗത്തെത്തിയിരുന്നു. മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വാർത്തകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും അവർ വ്യക്തമാക്കി.

ജയരാജന്റെ ആത്മകഥ എന്ന പേരിൽ ഡിസി ബുക്സ് പുറത്തുവിട്ട പരസ്യവും പുറത്തുവന്ന പുസ്തകത്തിലെ ഉള്ളടക്കവും ഇ.പി ജയരാജന് തള്ളിയിരുന്നു. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാൻ ഏൽപിച്ചിട്ടില്ലെന്നും ഡിസിയുമായി കരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസം പുസ്തകം പുറത്തുപോയതുൾപ്പെടെയുള്ള സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷണിക്കണമെന്നും ആവശ്യപ്പെട്ട് ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

  രജിസ്ട്രാർക്കെതിരെ വി.സിക്ക് നടപടിയെടുക്കാൻ അധികാരമില്ലെന്ന് മന്ത്രി ആർ.ബിന്ദു

Story Highlights: Preliminary investigation report on EP Jayarajan’s autobiography controversy returned for further investigation

Related Posts
പി.കെ. ശശിക്ക് സി.പി.ഐ.എം വിലക്ക്; യു.ഡി.എഫ് നേതാക്കളുടെ പിന്തുണ, സി.പി.ഐയുടെ വിമർശനം
P.K. Sasi

പി.കെ. ശശിയെ പരസ്യമായി പ്രതികരിക്കുന്നതിൽ നിന്ന് സി.പി.ഐ.എം വിലക്കി. യു.ഡി.എഫ് നേതാക്കൾ ശശിയെ Read more

എ.പി.അനിൽകുമാറിൻ്റെ മണ്ഡലത്തിൽ വിദ്യാർത്ഥി കൺവൻഷനുമായി പി.വി അൻവർ
PV Anvar

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാറിൻ്റെ മണ്ഡലത്തിൽ പി.വി അൻവർ വിദ്യാർത്ഥി കൺവെൻഷൻ വിളിച്ചു. Read more

  2026-ൽ കേരളം എൻഡിഎ ഭരിക്കുമെന്ന് അമിത് ഷാ
സി.പി.ഐ.എം ക്രിമിനൽ ഭീഷണി ഉയർത്തുന്നു; വി.ഡി. സതീശൻ
Kerala CPIM threats

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സി.പി.ഐ.എമ്മിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ക്രിമിനൽ സംഘങ്ങളെ Read more

വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിന് വീഴ്ച; വിമർശനവുമായി ശബരീനാഥൻ
Vizhinjam port project

വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാരിനെതിരെ വിമർശനവുമായി കെ.എസ്.ശബരീനാഥൻ. ഉമ്മൻ ചാണ്ടി സർക്കാർ വിഭാവനം Read more

യൂത്ത് കോൺഗ്രസ് വിമർശനത്തിൽ ഉറച്ച് പി.ജെ. കുര്യൻ; നിലപാടുകൾ ആവർത്തിച്ച് അദ്ദേഹം
PJ Kurien criticism

യൂത്ത് കോൺഗ്രസിനെതിരായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ വ്യക്തമാക്കി. Read more

യൂത്ത് കോൺഗ്രസിനെ വിമർശിച്ച പി.ജെ. കുര്യനെതിരെ കോൺഗ്രസിൽ പ്രതിഷേധം
P.J. Kurien criticism

മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ യൂത്ത് കോൺഗ്രസിനെ വിമർശിച്ചതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം Read more

സിപിഐഎം ഓഫീസിലേക്ക് പടക്കം എറിഞ്ഞത് നേതാക്കളുടെ പ്രോത്സാഹനത്തിൽ; വെളിപ്പെടുത്തലുമായി അറസ്റ്റിലായ ആൾ
CPIM office fireworks

മണ്ണാർക്കാട് സിപിഐഎം ഓഫീസിലേക്ക് പടക്കം എറിഞ്ഞ കേസിൽ അറസ്റ്റിലായ അഷ്റഫ് കല്ലടി, തനിക്ക് Read more

  കോട്ടയം മെഡിക്കൽ കോളേജ് അപകടം; സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വി.ഡി. സതീശൻ
റവാഡ ചന്ദ്രശേഖറിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പിണറായി വിജയൻ; പഴയ പ്രസംഗം വീണ്ടും ചർച്ചകളിൽ
Koothuparamba shooting case

കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് അന്നത്തെ എ.എസ്.പി ആയിരുന്ന റവാഡ ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി പിണറായി Read more

ശ്രീകണ്ഠൻ സ്വപ്നലോകത്തെ ബാലഭാസ്കരൻ; പരിഹാസവുമായി ഇ.എൻ. സുരേഷ് ബാബു
E N Suresh Babu

പി.കെ. ശശിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച വി.കെ. ശ്രീകണ്ഠനെ പരിഹസിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി Read more

ശശിയുടെ യുഡിഎഫ് നീക്കം സി.പി.ഐ.എം നിരീക്ഷിക്കുന്നു; കോൺഗ്രസിൽ ഭിന്നത
PK Sasi issue

കെടിഡിസി ചെയർമാൻ പി.കെ.ശശിയുടെ യുഡിഎഫിനോടുള്ള അടുപ്പം സി.പി.ഐ.എം സംസ്ഥാന നേതൃത്വം നിരീക്ഷിക്കുന്നു. നിയമസഭാ Read more

Leave a Comment