ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം: പ്രാഥമികാന്വേഷണത്തിന് ഡിജിപിയുടെ നിർദേശം

Anjana

E P Jayarajan autobiography controversy

ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്താൻ ഡിജിപി നിർദേശം നൽകി. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണമാണ് നടക്കുക. അന്വേഷണത്തിലെ കണ്ടെത്തലുകൾ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനും ഡിജിപി നിർദേശിച്ചിട്ടുണ്ട്.

സിപിഐഎമ്മിനേയും എൽഡിഎഫിനേയും ഉൾപ്പെടെ വിമർശിക്കുന്ന പരാമർശങ്ങൾ ഇപിയുടെ ആത്മകഥയിൽ ഉണ്ടെന്ന വാർത്തകളാണ് പുറത്തുവന്നത്. ഈ വിവരങ്ങളിൽ അന്വേഷണം വേണമെന്നാണ് ഇ.പി. ജയരാജൻ ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത്. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു നീക്കം നടത്തിയത് ആസൂത്രിതമാണെന്ന് ഇ.പി. പറഞ്ഞു. ഒന്നര വർഷം മുൻപ് നടന്ന സംഭവത്തിന്റെ ആവർത്തനം പോലെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, ഡി.സി. ബുക്സും മാതൃഭൂമി ബുക്സും പ്രസിദ്ധീകരിക്കാൻ താൽപര്യമറിയിച്ചതായും ഇ.പി. വിശദീകരിച്ചു. മാതൃഭൂമിയുടെ ശശിയുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: DGP orders preliminary investigation into E P Jayarajan’s complaint regarding autobiography controversy

Leave a Comment