കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണു; വനംവകുപ്പ് കേസെടുത്തു

നിവ ലേഖകൻ

Elephant Rescue

കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. ഈ മാസം 23ന് പുലർച്ചെ ഒന്നിനാണ് അട്ടാറുമാക്കൽ സണ്ണി സേവ്യറിൻ്റ കിണറ്റിൽ ആന വീണത്. രക്ഷാപ്രവർത്തനത്തിൽ വന്ന കാലതാമസം കണക്കിലെടുത്താണ് ഉന്നത നിർദേശപ്രകാരം കേസെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവിൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. ആനയെ കിണറിനുള്ളിൽ വച്ചുതന്നെ മയക്കുവെടി വെക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.

ആനയെ രക്ഷപ്പെടുത്തിക്കഴിഞ്ഞാലും പ്രദേശത്തെ വനമേഖലയിലേക്ക് വീണ്ടും ഇറക്കി വിടരുതെന്നും ദൂരെ ഉൾക്കാട്ടിൽ വിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. നിലമ്പൂർ നോർത്ത് ഡി എഫ് ഒ പി. കാർത്തിക്കും സംഘവും രക്ഷാ ദൗത്യവുമായി എത്തിയെങ്കിലും നാട്ടുകാർ ആദ്യം തടഞ്ഞിരുന്നു.

അറുപത് അംഗ ദൗത്യസംഘമാണ് ആനയെ പുറത്തെത്തിച്ചത്. ജെസിബി ഉപയോഗിച്ച് മണ്ണിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. രുപത് മണിക്കൂറിൽ അധികമാണ് ആന കിണറ്റിൽ കുടുങ്ങിക്കിടന്നത്.

  ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പ് ഡി.പി ആക്കി; ഭർത്താവ് അറസ്റ്റിൽ

ആന അവശനിലയിൽ ആയതിനാൽ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്ന് വിലയിരുത്തി. തുടർന്ന് ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് ആനയെ കരക്കെത്തിക്കുകയായിരുന്നു.

Story Highlights: Forest department files a case after a wild elephant falls into a well in Malappuram.

Related Posts
വികസന സദസ്സിൽ പ്രതിനിധികളുടെ ഇറങ്ങിപ്പോക്ക്: മലപ്പുറത്ത് നാടകീയ രംഗങ്ങൾ
govt vikasana sadas

മലപ്പുറം പള്ളിക്കൽ പഞ്ചായത്തിൽ സർക്കാർ വികസന സദസ്സിൽ നിന്ന് യുഡിഎഫ് പ്രതിനിധികൾ ഇറങ്ങിപ്പോയി. Read more

മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് അറസ്റ്റിൽ
Malappuram murder case

മലപ്പുറം മഞ്ചേരിയിൽ സുഹൃത്തിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. ചാത്തങ്ങോട്ടുപുറം സ്വദേശി Read more

Malappuram: കുട്ടികളുടെ വഴക്കിനെത്തുടർന്ന് 13-കാരനെ മർദ്ദിച്ച പിതാവ് അറസ്റ്റിൽ
Children Quarrel Assault

മലപ്പുറത്ത് കുട്ടികളുടെ വഴക്കിനെത്തുടർന്ന് 13 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പോലീസ് അറസ്റ്റ് Read more

  മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് അറസ്റ്റിൽ
തിരൂരിൽ വുഷു മത്സരത്തിനിടെ വിദ്യാർത്ഥിക്ക് പരിക്ക്
Sports event injury

മലപ്പുറം തിരൂരിൽ വുഷു മത്സരത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് പരുക്കേറ്റു. മതിയായ മെഡിക്കൽ Read more

മലപ്പുറത്ത് വുഷു മത്സരത്തിനിടെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
Wushu competition injury

മലപ്പുറത്ത് നടന്ന വുഷു മത്സരത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തിരൂർ Read more

കൊണ്ടോട്ടിയിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ; കഞ്ചാവും എം.ഡി.എം.എയും പിടിച്ചെടുത്തു
drug bust malappuram

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി ഒരാൾ പിടിയിലായി. ഡാൻസാഫും പൊലീസും Read more

മലപ്പുറം തിരൂരിൽ പൊലീസുകാരെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വാഹനം പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
Police arrest Malappuram

മലപ്പുറം തിരൂരിൽ പൊലീസുകാരെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വാഹനം പൊലീസ് പിന്തുടർന്ന് Read more

  ഗേ ഡേറ്റിംഗ് ആപ്പിലൂടെ തട്ടിപ്പ്; യുവാവിനെ കൊള്ളയടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
അതിരപ്പള്ളിയിൽ ചികിത്സ നൽകി കാട്ടിലേക്ക് അയച്ച ആനയുടെ നില ഗുരുതരം
elephant health condition

അതിരപ്പള്ളിയിൽ ചികിത്സ നൽകി കാട്ടിലേക്ക് തിരിച്ചയച്ച കാട്ടാനയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. Read more

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
Malappuram murder case

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. Read more

മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്
Amoebic Encephalitis

മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരൂർ വെട്ടം സ്വദേശിയായ എഴുപത്തിഎട്ടുകാരനാണ് Read more

Leave a Comment