ബെലഗാവി (കർണാടക): സൈബർ തട്ടിപ്പിനിരയായി 50 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് കർണാടകയിലെ ബെലഗാവിയിൽ വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഡീഗോ സാന്തൻ നസ്രേറ്റ് (82), ഭാര്യ ഫ്ലേവിയ (79) എന്നിവരാണ് മരിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേർ ചേർന്നാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. ഇരുവരുടെയും മൊബൈൽ സിം കാർഡ് ഉപയോഗിച്ച് ഒരാൾ ക്രിമിനൽ തട്ടിപ്പുകൾ നടത്തുന്നുണ്ടെന്നും കേസിൽ ഇരുവരും ഉൾപ്പെടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
പല തവണയായി ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം വീണ്ടും പണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചത്. തട്ടിപ്പുകാർ മണിക്കൂറുകളോളം ഇരുവരെയും ഡിജിറ്റലായി അറസ്റ്റ് ചെയ്തുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. മുൻ റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു സാന്തൻ നസ്രേറ്റ്. ഭാര്യയും സർക്കാർ ഉദ്യോഗസ്ഥയായി വിരമിച്ചതാണ്.
വീടിനകത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇനി മറ്റൊരാളുടെ കരുണയിൽ പേടിച്ച് ജീവിക്കാൻ കഴിയില്ലെന്ന് എഴുതിവച്ച ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. പ്രതികളുടെ വിവരങ്ങളും ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ട്. ബെലഗാവി എസ്പി സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights: An elderly couple in Belagavi, Karnataka, tragically ended their lives after falling victim to a cyber fraud that resulted in a loss of Rs 50 lakh.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ