നൈജിറിൽ സ്വർണ്ണ ഖനി തകർന്ന് അപകടം ; 18 മരണം.

Anjana

gold mine collapsed
gold mine collapsed

നിമായി : തെക്കൻ നൈജിറിൽ സ്വർണ ഖനി തകർന്നുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡാൻ ഇസ്സ ജില്ലയിലെ ഗരിൻ-ലിംമ്‌ന ഖനിയിലാണ് അപകടം.ഖനിയിൽ ജോലികൾ നടന്നുകൊണ്ടിരിക്കേ ഖനിയിലെ കിണറുകൾ തകരുകയയും സംഭവ സമയത്ത് കിണറിനുള്ളിൽ ഉണ്ടായിരുന്ന തൊഴിലാളികൾ മരണപ്പെടുകയുമായിരുന്നു.

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു.കൂടുതൽ തൊഴിലാളികൾ ഖനിയ്‌ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തൊഴിലാളികളിൽ ചിലർ ഗുരുതരാവസ്ഥയിലാണുള്ളത്.

മരണ സംഖ്യയിൽ ഇനിയും വർദ്ധനവ് ഉണ്ടാകുമെന്നാണ് നിഗമനം.

Story highlight : Eighteen people died in gold mine collaped accident at Niger.