
കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ച 12 വയസ്സുകാരൻ മരിച്ചിരുന്നു. ഞായറാഴ്ച മരിച്ച കുട്ടിയുടെ 3 സ്രവ പരിശോധനകളും പോസിറ്റീവ് ആയിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കുട്ടിയുമായി പ്രാഥമിക സമ്പർക്കത്തിലുള്ള എട്ടുപേരുടെ സാമ്പിളുകളാണ് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പരിശോധനയ്ക്കായി നൽകിയത്. ഇവയാണ് നെഗറ്റീവ് ആയതോടെ വലിയ ഭീതി ഒഴിവായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
സമ്പർക്കത്തിലുള്ള 48 പേരെ കൂടി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ മെഡിക്കൽകോളേജ് ആശുപത്രിയിൽ ഇന്ന് പരിശോധിക്കും. ഇവർക്കൊന്നും നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും നിരീക്ഷണത്തിൽ കഴിയണം.
Story Highlights: Eight people with primary contact tested negative for nipah virus.