മാസപ്പടി കേസിൽ വിപുലമായ അന്വേഷണത്തിന് ഇ ഡി ഒരുങ്ങുന്നു. കേസിലെ പ്രധാന പ്രതിയായ വീണാ വിജയനെ ചോദ്യം ചെയ്യുന്നതിനൊപ്പം, മറ്റ് രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും ഇ ഡി സൂക്ഷ്മമായി പരിശോധിക്കും. 2024 മാർച്ചിൽ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി നടപടികൾ പുനരാരംഭിക്കുന്നത്. ഇ ഡി കൊച്ചി ഓഫീസിലെ യൂണിറ്റ് നാലാണ് കേസ് അന്വേഷിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടർ സിനി IRS ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
സി എം ആർ എൽ മാസപ്പടി ഡയറിയിൽ പേര് പരാമർശിക്കപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് ലഭിച്ച പണം ‘പ്രൊസീഡ്സ് ഓഫ് ക്രൈം’ ആണോ എന്ന് ഇ ഡി പരിശോധിക്കും. എസ്എഫ്ഐഒയിൽ നിന്ന് കുറ്റപത്രത്തിന്റെ പകർപ്പ് ലഭിച്ചാലുടൻ തുടർ നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ തീരുമാനം. ഓരോരുത്തരെയും പ്രത്യേകം വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിനായി സമൻസ് അയക്കും.
എസ്എഫ്ഐഒയിൽ നിന്ന് ലഭിച്ച രേഖകൾ പരിശോധിച്ച ശേഷം വീണാ വിജയനെ ചോദ്യം ചെയ്യാൻ ഇ ഡി നേരത്തെ തീരുമാനിച്ചിരുന്നു. കേസിൽ വീണാ വിജയന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകും. എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ അവരിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് ഇ ഡി കത്ത് നൽകിയിരുന്നു. ഇത് പരിശോധിച്ച ശേഷം വീണാ വിജയൻ അടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ ഇ ഡി തീരുമാനിച്ചിട്ടുണ്ട്.
മാസപ്പടി കേസിലെ എസ്എഫ്ഐഒയുടെ തുടർ നടപടികൾക്ക് സ്റ്റേ ഇല്ലെന്ന് ഡൽഹി ഹൈക്കോടതി ഇന്നലെ വ്യക്തമാക്കി. എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ എങ്ങനെ റദ്ദാക്കാൻ കഴിയുമെന്ന് കോടതി ചോദിച്ചു. നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് സിഎംആർഎല്ലിന്റെ ഹർജികൾ മാറ്റി. ഈ മാസം 21ന് പുതിയ ബെഞ്ച് വാദം കേൾക്കും. അന്വേഷണ റിപ്പോർട്ടിൽ ശശിധരൻ കർത്തയാണ് ഒന്നാം പ്രതിയും മുഖ്യമന്ത്രിയുടെ മകൾ വീണ പതിനൊന്നാം പ്രതിയുമാണ്.
കേസിൽ ആരോപണവിധേയരായ മറ്റ് രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും ഇ ഡി പരിശോധിക്കും. കേസിലെ പ്രധാന നടപടിയായി വീണാ വിജയനെ ചോദ്യം ചെയ്യും. എസ്എഫ്ഐഒയിൽ നിന്ന് കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും.
Story Highlights: The Enforcement Directorate (ED) will conduct a comprehensive investigation into the ‘Masappadi’ case, examining transactions of political leaders and questioning Veena Vijayan.