കണ്ണൂർ വിവാദ പെട്രോൾ പമ്പ്: സാമ്പത്തിക സ്രോതസ്സ് പരിശോധിക്കാൻ ഇഡി

Anjana

Kannur petrol pump investigation

കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിന്റെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ആരംഭിച്ചു. രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്നും കള്ളപ്പണം വെളുപ്പിക്കലിലൂടെയാണോ പമ്പ് തുടങ്ങാൻ പണം കണ്ടെത്തിയതെന്നും അന്വേഷിക്കും. പി പി ദിവ്യ കള്ളപ്പണം വെളുപ്പിക്കുന്നതിൽ കൂട്ടുനിന്നോ എന്നും ഇഡി പരിശോധിക്കും.

പരിയാരം മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരനായ പ്രശാന്തന് എങ്ങനെ ഇത്രയും പണം സമാഹരിക്കാൻ കഴിഞ്ഞു എന്നതിലും അന്വേഷണം ഉണ്ടാകും. കൊച്ചിയിൽ നിന്നുള്ള ഇഡിയുടെ യൂണിറ്റാണ് പ്രാഥമിക പരിശോധന ആരംഭിച്ചിരിക്കുന്നത്. ചെങ്ങളായിയിൽ പള്ളി വക സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് പ്രശാന്തൻ പെട്രോൾ പമ്പ് സ്ഥാപിക്കാനൊരുങ്ങുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രശാന്തൻ സ്ഥാപിക്കുന്ന പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണ് എഡിഎം കെ നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നവീൻ ബാബു 98500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാൽ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി കിട്ടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ വ്യക്തമാക്കിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ പരസ്യമായി എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിക്കുകയായിരുന്നു.

Story Highlights: ED investigates financial source of controversial petrol pump in Kannur

Leave a Comment