Headlines

Kerala News, Natural Calamity

തൃശൂരിലും പാലക്കാട്ടും ഭൂചലനം; വീടുകൾക്ക് വിള്ളൽ.

തൃശൂരിലും പാലക്കാട്ടും ഭൂചലനം

കേരളത്തിലെ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ പലയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 3.3 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. പീച്ചി,പട്ടിക്കാട് മേഖലകളിലാണ് കൂടുതലായും ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി മലയോരമേഖലയിലും ഭൂചലനം കാര്യമായി പ്രകടമായതായാണ് റിപ്പോർട്ടുകൾ. 5 സെക്കൻഡോളം നീണ്ട ഇടിമുഴക്കം പോലുള്ള ശബ്ദമുണ്ടായതായും പിന്നാലെ വീടുകളിൽ വിള്ളൽ കണ്ടതായും നാട്ടുകാർ പറഞ്ഞു.

പനംകുറ്റി, വാൽകുളമ്പ്, പോത്തുചാടി, രക്കാണ്ടി മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തിൽ നിരവധി വീടുകൾക്ക് വിള്ളലുണ്ടായെന്നാണ് ലഭിക്കുന്ന വിവരം.

Story Highlights: Earthquake in palakkad and thrissur districts.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്

Related posts