ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ആരോപണ വിധേയനായ റിബേഷ് രാമകൃഷ്ണന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. റിബേഷിനെ ക്രൂശിക്കാൻ അനുവദിക്കില്ലെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ ലീഗും കോൺഗ്രസും പ്രതിസ്ഥാനത്ത് വരുമെന്നും ഡിവൈഎഫ്ഐ അഭിപ്രായപ്പെട്ടു.
കാഫിർ പരാമർശമടങ്ങിയ സ്ക്രീൻ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡൻറ് റിബേഷാണെന്ന ആരോപണം കേസിൽ പ്രതി ചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം ഉന്നയിച്ചിരുന്നു. എന്നാൽ, പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം എത്തിയത് ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളിലാണെന്ന് വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ, റിബേഷ് രാമകൃഷ്ണൻ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. റെഡ് എൻകൌണ്ടർ, റെഡ് ബെറ്റാലിയൻ, പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഇടത് അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Story Highlights: DYFI supports Ribesh Ramakrishnan in Kafir screenshot controversy