നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെ കൊച്ചി കലൂരിൽ സംഭവിച്ച ഒരു മാനുഷിക ഇടപെടൽ ശ്രദ്ധേയമായി. മാർച്ചിനിടെ എത്തിയ ആംബുലൻസിന് വഴിയൊരുക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ സമരം താൽക്കാലികമായി നിർത്തി വച്ചു.
നോർത്ത് പാലത്തിലൂടെ രോഗിയുമായി എത്തിയ ആംബുലൻസിന് കടന്നുപോകാൻ സാധിക്കാത്ത സാഹചര്യത്തിൽ, പൊലീസ് വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നത് കണ്ട ഡിവൈഎഫ്ഐ പ്രവർത്തകർ സ്വമേധയാ ബാരിക്കേഡുകൾ അഴിച്ചുമാറ്റി ആംബുലൻസിന് വഴിയൊരുക്കി. എന്നാൽ, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നടന്ന മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു.
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ.
സനോജ് ഉദ്ഘാടനം ചെയ്ത മാർച്ചിൽ, നീറ്റ്/നെറ്റ് പരീക്ഷയ്ക്ക് പിന്നിലെ അഴിമതിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. കോഴിക്കോട് ആദായ നികുതി ഓഫീസിലേക്കും മലപ്പുറത്തും നടന്ന മാർച്ചുകളിൽ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
കൊച്ചിയിൽ റിസർവ് ബാങ്ക് ഓഫീസിലേക്കും മാർച്ച് നടത്തി.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ