പത്തനംതിട്ട◾: സിപിഐഎമ്മിലേക്ക് കൂറുമാറിയ ബിജെപി പ്രവർത്തകർ ഡിവൈഎഫ്ഐ ഭാരവാഹികളെ ആക്രമിച്ചതായി പരാതി. മലയാലപ്പുഴ താഴം യൂണിറ്റ് സെക്രട്ടറി ശ്രീരാജിനും പ്രസിഡന്റ് അശ്വിനുമാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഡിസംബറിൽ സിപിഐഎം മാലയിട്ട് സ്വീകരിച്ച പ്രണവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. പത്തനംതിട്ട പോലീസ് കേസെടുത്തു. തുടർ നടപടികളിലേക്ക് പോലീസ് കടന്നു.
മർദ്ദനമേറ്റവർ ഒത്തുതീർപ്പിന് തയ്യാറല്ലെന്ന് അറിയിച്ചു. കാപ്പാ പ്രതിക്ക് സ്വീകരണം നൽകിയത് വിവാദമായിരിക്കെയാണ് ഡിസംബറിൽ ജില്ലാ സമ്മേളനത്തിന് മുമ്പ് ഇവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.
Story Highlights: DYFI members allegedly attacked by former BJP workers who recently joined CPI(M) in Pathanamthitta.