ദുബായിൽ ലഹരിമരുന്ന് കേസിൽ യുവതിക്ക് പത്ത് വർഷം തടവും പിഴയും. ദുബായിലെ ക്രിമിനൽ കോടതിയാണ് യുവതിക്ക് പത്ത് വർഷത്തെ തടവും ഒരു ലക്ഷം ദിർഹം പിഴയും വിധിച്ചത്. ലഹരിമരുന്ന് ഉപയോഗവും കൈവശവും ആരോപിച്ചാണ് ശിക്ഷ. കഴിഞ്ഞ വർഷം ഏപ്രിലിൽ ദുബായ് അൽ തവാറിന് സമീപത്ത് നിന്നാണ് മുപ്പത്തഞ്ചുകാരിയായ യുവതിയെ അറസ്റ്റ് ചെയ്തത്. ആന്റി നർക്കോട്ടിക് യൂണിറ്റാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
സമൂഹമാധ്യമങ്ങൾ വഴി ലഹരിമരുന്ന് വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് യുവതി പിടിയിലായത്. യുവതിയുടെ വാഹനത്തിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ജയിൽശിക്ഷയ്ക്ക് ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. രണ്ട് വർഷത്തേക്ക് യുവതിയുടെ പണമിടപാടുകൾ മരവിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഒമാനിൽ “ഫാക് കുർബ” പദ്ധതി പ്രകാരം 511 തടവുകാർക്ക് മോചനം ലഭിച്ചു. ചെറിയ കുറ്റങ്ങൾക്ക് ജയിൽവാസം അനുഭവിക്കുന്നവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പിഴ അടയ്ക്കാൻ പണമില്ലാത്തവർക്ക് പദ്ധതി വഴി മോചനം നേടാം. റമദാനിലെ പന്ത്രണ്ടാം പതിപ്പിലൂടെ വിവിധ ഗവർണറേറ്റുകളിലെ തടവുകാരെയാണ് മോചിപ്പിച്ചത്.
Story Highlights: A woman in Dubai has been sentenced to 10 years in prison and fined 100,000 dirhams for drug possession.