ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബി ഭാഷാ പഠനം നിർബന്ധമാക്കിയിരിക്കുകയാണ്. ഈ പുതിയ നയം ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയുടേതാണ്. എമിറേറ്റിലെ ഇന്ത്യൻ സ്കൂളുകളും ഈ നിർദ്ദേശം നടപ്പിലാക്കും. ചെറിയ ക്ലാസുകളിലെ കുട്ടികളിൽ അറബി ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
ദുബായ് എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും ഈ നിയമം ബാധകമാണ്. നാലു മുതൽ ആറു വയസ്സുവരെയുള്ള കുട്ടികളെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ ഘട്ടങ്ങൾ ആരംഭിക്കും. ആറ് വയസ്സുവരെയുള്ള എല്ലാ കുട്ടികളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തും.
സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾക്ക് ഈ വർഷം സെപ്റ്റംബർ മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾക്ക് 2026 ഏപ്രിൽ മുതലാണ് പുതിയ നിയമം ബാധകമാവുക. ഈ വർഷം സെപ്റ്റംബർ മുതൽ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക.
Story Highlights: Arabic language learning has been made mandatory for children up to six years of age in private schools in Dubai.