Kozhikode◾: കോഴിക്കോട് ലഹരിമരുന്ന് കേസിലെ പ്രതി പൊലീസുകാരെ ആക്രമിച്ചു. എസ്എച്ച്ഒയ്ക്കും പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബാബുവിനുമാണ് കുത്തേറ്റത്. പയ്യാനക്കൽ സ്വദേശി അർജാസാണ് അക്രമത്തിന് പിന്നിൽ. ഏറെക്കാലമായി ഒളിവിലായിരുന്ന അർജാസിനെ പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നില്ല.
പൊലീസ് ഇയാളുടെ വീടിന് മുന്നിൽ നോട്ടീസ് പതിച്ചിരുന്നു. ഇതിലുള്ള പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. നോട്ടീസ് പതിച്ച പൊലീസുകാരൻ മറ്റൊരു പ്രതിയെ പിടികൂടാൻ പോയതിനിടെയാണ് അർജാസ് ആക്രമണം നടത്തിയത്.
പൊലീസ് വാഹനത്തിന് മുന്നിലേക്ക് ചാടിയ അർജാസ് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയും അർജാസ് പൊലീസുകാരെ ആക്രമിച്ചു. ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്.
Story Highlights: A drug case accused attacked police officers in Kozhikode, injuring the SHO and an ASI.