സിവിൽ സർവീസിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്: ഡോ. പി സരിന്റെ പുതിയ വഴി

Anjana

Dr. P. Sarin Congress Digital Media

മുപ്പത്തിമൂന്നാം വയസിൽ സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടന്ന വ്യക്തിയാണ് ഡോക്ടർ പി സരിൻ. എംബിബിഎസ് ബിരുദം നേടിയ ശേഷം ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന സരിൻ, തന്റെ ഭാവി രാഷ്ട്രീയത്തിലാണെന്ന് തീരുമാനിച്ചു. 2016-ൽ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ കന്നിയങ്കം കുറിച്ചു.

പുതുമുഖ സ്ഥാനാർഥിയായി ചർച്ചയായ സരിൻ, സിപിഐഎം സ്ഥാനാർഥി അഡ്വ. കെ. പ്രേംകുമാറിനോട് 14000 വോട്ടുകൾക്ക് പരാജയപ്പെട്ടു. രാഹുൽ ഗാന്ധിയടക്കം പ്രചാരണത്തിനെത്തിയെങ്കിലും ഇടതു കോട്ടയിൽ വിള്ളൽ വീഴ്ത്താനായില്ല. എന്നാൽ, തെരഞ്ഞെടുപ്പ് പരാജയം സരിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെ തളർത്തിയില്ല. പിന്നീട് അദ്ദേഹം പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തനം തുടർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ മുഖമായി മാറിയ സരിൻ, കെപിസിസി പ്രസിഡന്റ് എം എം ഹസന്റെ കാലത്ത് തുടങ്ങിയ ഡിജിറ്റൽ മീഡിയ സെല്ലിൽ തുടക്കം മുതലേ അംഗമായിരുന്നു. 2023 ഫെബ്രുവരിയിൽ അനിൽ ആന്റണിയുടെ പകരക്കാരനായി ഡിജിറ്റൽ മീഡിയ സെല്ലിന്റെ തലപ്പത്തേക്ക് എത്തിയ സരിൻ, നവമാധ്യമരംഗത്ത് കോൺഗ്രസിന്റെ കുതിപ്പിന് ശക്തിപകരാൻ കഴിഞ്ഞു. സിവിൽ സർവീസ് മോഹമുള്ള വിദ്യാർഥികൾക്കായി പരിശീലന കേന്ദ്രവും അദ്ദേഹം തുടങ്ങിയിട്ടുണ്ട്.

Story Highlights: Former civil servant Dr. P. Sarin transitions to politics, leads Congress digital media efforts

Leave a Comment