അഫ്ഗാനിസ്ഥാനെ ടി-20 ലോകകപ്പിൽ നിസ്സാരായി കാണരുതെന്ന് ഇന്ത്യയുടെ മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ പറഞ്ഞു. റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നീ മികച്ച താരങ്ങൾ അവർക്കുണ്ടെന്നും അതിനാൽ അവരെ നിസ്സാരരായി കാണാനാവില്ലെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാന്റേത് ടൂർണമെൻ്റിലെ കറുത്ത കുതിരകളാവാൻ കഴിവുള്ള ടീമാണെന്നും അദ്ദേഹം പറഞ്ഞു. “ഏത് ടീമിനും മറ്റ് ടീമുകളെ ടി-20 ഫോർമാറ്റിൽ പരാജയപ്പെടുത്താനാവും. കാരണം അത് അത്തരത്തിലുള്ള ഒരു ഫോർമാറ്റാണ്.
ഒരു ടീമിനെയും നിസ്സാരരായി കാണാൻ പാടില്ല. വെല്ലുവിളി ഉയർത്താൻ റാഷിദ് ഖാനെപ്പോലുള്ള താരങ്ങൾക്ക് കഴിയും. ഗ്രൂപ്പ് ഒന്ന് എന്നത് മരണഗ്രൂപ്പ് ആണ്. അങ്ങനെയുള്ള ഗ്രൂപ്പുകളാണ് ശെരിക്കുള്ള ഗ്രൂപ്പ്.
വളരെ കരുത്തുള്ള ടീമാണ് വെൻസ്റ്റ് ഇൻഡീസ്. മൂന്നാം തവണയും അവർക്ക് കിരീടമുയർത്താനാവും. അതുപോലെതന്നെ ഇംഗ്ലണ്ടും കരുത്തരാണ്. ഓസ്ട്രേലിയയുടെ കരുത്ത് 50 ഓവർ ലോകകപ്പ് വിജയത്തിനു ശേഷം കുറഞ്ഞിട്ടുണ്ട്. എന്നാൽ അവരും അപകടകാരികളാകാൻ സാധ്യതയുണ്ട്.”-ഗംഭീർ പറഞ്ഞു.
Story highlight: Don’t underestimate Afghanistan in T20 World Cup says Gautam Gambhir.