കാറിന് പിന്നിൽ നായയെ കെട്ടി വലിച്ച സംഭവം; പ്രതി അറസ്റ്റില്‍.

Anjana

Updated on:

കാറിന്പിന്നിൽ നായയെ കെട്ടിവലിച്ച സംഭവം
കാറിന്പിന്നിൽ നായയെ കെട്ടിവലിച്ച സംഭവം

കോട്ടയം: ചേന്നാമറ്റത്ത് കഴിഞ്ഞദിവസം നായയെ കാറിന് പിന്നിൽ കെട്ടി വലിച്ച സംഭവത്തിൽ  പ്രതി അറസ്റ്റിലായി. പൊലീസ് അറസ്റ്റ് ചെയ്തത് കാർ ഓടിച്ചിരുന്ന ളാകാട്ടൂർ സ്വദേശി ജെഹു തോമസിനെയാണ്.

പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, യുവാവിന്‍റെ മൊഴി നായയെ കാറിന് പിന്നിൽ കെട്ടിയിരുന്നത് അറിഞ്ഞില്ലെന്നാണ്. വീട്ടുകാരിൽ ആരോ നായയെ സൂക്ഷിച്ചിരുന്ന കൂട് തകർന്നിരുന്നുവെന്ന കാരണത്താൽ കാറിന് പിന്നിൽ നായയെ കെട്ടിയിടുകയായിരുന്നുവെന്നും യുവാവ് പറയുന്നു.

എ.ടി.എമ്മിൽ, താൻ കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ പോകുന്നതിന് വേണ്ടി പണമെടുക്കാൻ പോവുകയായിരുന്നു. എന്നാൽ,നായയെ വാഹനത്തിന് പിന്നിൽ കെട്ടിയ വിവരം വണ്ടി ഓടിക്കുന്ന സമയത്ത് അറിഞ്ഞിരുന്നില്ല. നാട്ടുകാർ എ.ടി.എമ്മിന് മുന്നിൽവെച്ച് പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞതെന്നുമാണ് യുവാവിന്റെ മൊഴി.

ആ​റ​ര​യോ​ടെ അ​യ​ർ​ക്കു​ന്നം – ളാ​കാ​ട്ടൂ​ർ റോ​ഡി​ലാ​യി​രു​ന്നു
ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച ആ​റ​ര​യോ​ടെ സംഭവം നടന്നത്. വാ​ഹ​നം
നാ​യയെ കെ​ട്ടി​വ​ലി​ച്ച നി​ല​യി​ൽ ക​ട​ന്നു ​പോ​കു​ന്ന​ത്​ ക​ണ്ട നാ​ട്ടു​കാ​ർ പൊ​തു​പ്ര​വ​ർ​ത്ത​ക​രെ വിവരമറി​യി​ക്കു​ക​യാ​യി​രു​ന്നു. സംഭവത്തിന്റെ. ​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും പു​റത്തു​വ​ന്നിട്ടുണ്ട്.

Story highlights: Dog tied behind car.