**Kozhikode◾:** തലയ്ക്ക് വെട്ടേറ്റതിനെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡോക്ടർ വിപിൻ ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഡോക്ടർ വിപിന്റെ തലയ്ക്ക് എട്ടുസെന്റീമീറ്ററോളം ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. തലയോട്ടിയുടെ പുറമേയുള്ള ഭാഗത്തായിരുന്നു അദ്ദേഹത്തിന് പരിക്ക് സംഭവിച്ചത്.
ഡോക്ടറെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സനൂപിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മർദ്ദിക്കുക എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇതിന് പുറമെ ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും സനൂപിനെതിരെ ചുമത്തിയിട്ടുണ്ട്.
താമരശ്ശേരിയിൽ വെച്ച് അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു സനൂപിന്റെ ഭാഗത്തുനിന്നുമുള്ള ഈ അതിക്രമം. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയതെങ്കിലും ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല.
തുടർന്ന് സനൂപ് ഡോക്ടർ വിപിനെ വെട്ടുകയായിരുന്നു. മകളെ കൊന്നില്ലേ എന്ന് ആക്രോശിച്ചായിരുന്നു സനൂപ് ഡോക്ടറെ ആക്രമിച്ചത്. ഡോക്ടർക്ക് തലയിലേറ്റ മുറിവിൽ മൈനർ ശസ്ത്രക്രിയ നടത്തിയിരുന്നു.
Story Highlights : Injured Dr. Vipin discharged from hospital
ഡോക്ടർ വിപിൻ ആശുപത്രി വിട്ടത് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ്. അദ്ദേഹത്തിന് തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു. ഈ കേസിൽ പ്രതിയായ സനൂപിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
Story Highlights: Injured in a recent attack, Dr. Vipin has been discharged from Baby Memorial Hospital in Kozhikode after receiving treatment for a head injury.