സ്പോർട്സ് സംപ്രേഷണം പൂർണമായും ഹോട്സ്റ്റാറിലേക്ക്; ഡിസ്‌നി-റിലയൻസ് ലയനത്തിന്റെ പ്രധാന മാറ്റം

Anjana

Disney-Reliance sports streaming Hotstar

ഡിസ്‌നി-റിലയൻസ് ലയനത്തിന് ശേഷമുള്ള പ്രധാന മാറ്റങ്ങളിൽ ഒന്നായി, ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കമുള്ള സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം പൂർണമായും ഹോട്സ്റ്റാറിലേക്ക് മാറ്റാൻ കമ്പനി ഒരുങ്ങുകയാണ്. നിലവിൽ ജിയോ സിനിമയിൽ നടക്കുന്ന സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം പൂർണ്ണമായും ഒഴിവാക്കി ഹോട്സ്റ്റാറിലേക്ക് മാറ്റാനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹോട്ട്സ്റ്റാർ മേധാവി സജിത് ശിവാനന്ദൻ ജീവനക്കാരുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

ഐപിഎല്‍, ഐഎസ്എൽ, ശീതകാല ഒളിമ്പിക്സ് എന്നിവയുടെ സ്ട്രീമിങ് അവകാശം നിലവിൽ ജിയോ സിനിമയ്ക്കാണുള്ളത്. അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഇന്ത്യയില്‍ നടക്കുന്ന ടൂർണമെന്റുകളുടെ അവകാശം ഹോട്ട്സ്റ്റാറിനാണ്. ഈ രണ്ട് പ്ലാറ്റ്ഫോമുകളിലെയും സ്പോർട്സ് ഇവന്റുകൾ ഒറ്റ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡിസ്നി ഇന്ത്യയും റിലയൻസിന്റെ വയാകോം 18ഉം ലയനത്തിലേക്ക് നീങ്ങിയത്. ഈ സംരംഭത്തിന് കീഴിൽ 120 ടെലിവിഷൻ ചാനലുകളും രണ്ടു സ്ട്രീമിങ് ആപ്പുകളും ഉണ്ട്. എന്നാൽ, സ്ട്രീമിങ് പ്ലാറ്റ്ഫോമിന്റെ പേരുകളിൽ എന്തെങ്കിലും മാറ്റം വരുമോ എന്നതിൽ ഇതുവരെ വ്യക്തതയില്ല.

Story Highlights: Disney-Reliance merger to move all sports streaming to Hotstar, including IPL

Leave a Comment