Headlines

Tech, World

അറ്റ്ലാന്റിക് സമുദ്രത്തിൽ പുതിയ ചെറുകര കണ്ടെത്തി; ഭൂഖണ്ഡങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ

അറ്റ്ലാന്റിക് സമുദ്രത്തിൽ പുതിയ ചെറുകര കണ്ടെത്തി; ഭൂഖണ്ഡങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ

അറ്റ്ലാന്റിക് സമുദ്രത്തിൽ കാനഡയ്ക്കും ഗ്രീൻലൻഡിനുമിടയിൽ ഒരു പുതിയ ചെറുകര കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡേവിസ് സ്ട്രെയ്റ്റ് പ്രോട്ടോ മൈക്രോ കോണ്ടിനെന്റ് എന്നു പേരിട്ടിരിക്കുന്ന ഈ ചെറുകര ഗ്രീൻലൻഡിന്റെ പടിഞ്ഞാറൻ തീരത്തു നിന്ന് അകലെയായി മുങ്ങിയ നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂഖണ്ഡങ്ങളുടെ രൂപീകരണം ഭൗമപ്ലേറ്റുകളുടെ ചലനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂചലനങ്ങൾ, അഗ്നിപർവത വിസ്ഫോടനങ്ങൾ, പർവതങ്ങളുടെ രൂപീകരണം എന്നിവയെല്ലാം ഈ പ്ലേറ്റ് ചലനങ്ങളുമായി ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ മേഖലയിലെ പ്ലേറ്റ് ചലനങ്ങൾക്ക് 3 മുതൽ 6 കോടി വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ഇതാണ് ചെറുകരയുടെ ഉദ്ഭവത്തിനു വഴിവച്ചത്. 5 മുതൽ 6 കോടി വർഷങ്ങൾക്കു മുൻപാണ് ഇത് രൂപീകരിക്കപ്പെട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്. ജലത്തിലാണ്ടുപോയ മറ്റു കരകളും നിലവിലുണ്ട്. ഉദാഹരണമായി, ന്യൂസീലൻഡ് എന്ന ദ്വീപരാജ്യം ചരിത്രാതീത കാലഘട്ടത്തിൽ കടലിൽ മറഞ്ഞുപോയ സീലാൻഡിയ എന്ന ഭൂഖണ്ഡത്തിന്റെ ഇന്നത്തെ ശേഷിപ്പാണ്.

സീലാൻഡിയയുടെ വിസ്തീർണം ഏകദേശം 50 ലക്ഷം ചതുരശ്ര കിലോമീറ്റർ ആയിരുന്നു, ഇത് യൂറോപ്പിന്റെ പകുതിയോളം വരും. 2017-ലാണ് ഇതിനു ഭൂഖണ്ഡപദവി ലഭിച്ചത്. തെക്കൻ ശാന്തസമുദ്രത്തിന് 3500 അടിയോളം ആഴത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇതിന്റെ കൃത്യമായ അതിരുകൾ കണ്ടെത്തുന്നത് ഗവേഷകർക്ക് വെല്ലുവിളിയാണ്. ഭൂമിയുടെ ആദ്യദശയിൽ പാൻജിയ എന്ന ഒറ്റ വൻകരയാണുണ്ടായിരുന്നത്. ഇതു പിന്നീട് ലോറേഷ്യ, ഗോണ്ട്‌വാന എന്നീ രണ്ട് ഭൂഖണ്ഡങ്ങളായി മാറി. പിന്നീടാണ് ഇന്നത്തെ ഭൂഖണ്ഡങ്ങൾ രൂപീകരിക്കപ്പെട്ടത്.

More Headlines

ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...
ബ്രെക്സിറ്റ്: ബ്രിട്ടന്റെ സാമ്പത്തിക മേഖലയിൽ ആഘാതം; യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരത്തിൽ ഇടിവ്
ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു; 18 വയസ്സിൽ താഴെയുള്ളവർക്ക് 'ടീൻ അക്കൗണ്ടുകൾ'
ലെബനനിലെ പേജർ സ്ഫോടനം: നിർമാണത്തിൽ പങ്കില്ലെന്ന് തായ്‌വാൻ കമ്പനി
ലെബനോനിൽ ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചു; 2750 പേർക്ക് പരിക്ക്; ഇസ്രായേലിനെതിരെ പ്രതികാര ഭീഷണ...

Related posts