വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭൂമികുലുക്കവും മുഴക്കശബ്ദങ്ങളും ആശങ്കയ്ക്ക് വകനൽകുന്നില്ലെന്ന് ജിയോളജി വകുപ്പ് വ്യക്തമാക്കി. നടത്തിയ പരിശോധനകളിൽ അസാധാരണമായൊന്നും കണ്ടെത്താനായില്ലെന്നും തോടുകളിലെയും കിണറുകളിലെയും വെള്ളത്തിന്റെ നിലവാരത്തിൽ മാറ്റമില്ലെന്നും വകുപ്പ് വിശദീകരിച്ചു.
ഇന്നലെ രാവിലെ 10 മണിയോടെയാണ് വയനാട്ടിലെ നെന്മേനി, അമ്പലവയൽ, വൈത്തിരി എന്നീ പ്രദേശങ്ങളിൽ ഭൂമികുലുക്കവും മുഴക്കശബ്ദങ്ങളും അനുഭവപ്പെട്ടത്. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലായിരുന്നു ഈ പ്രതിഭാസം ഉണ്ടായത്.
കോഴിക്കോട് കൂടരഞ്ഞിയിലും ഇടിമുഴക്കം പോലുള്ള ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. പാലക്കാട് ഒറ്റപ്പാലത്തും ചളവറ, പുലാക്കുന്ന്, ലക്കിടി തുടങ്ങിയ പ്രദേശങ്ങളിലും അസാധാരണമായ ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ജിയോളജി വകുപ്പ് ഭയപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
Story Highlights: Geology Department allays fears over vibrations and noises from underground in Wayanad Image Credit: twentyfournews