തിരുവനന്തപുരത്തെ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് & ജിഎസ്ടി യൂസിംഗ് ടാലി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്വെയർ) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2560333 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
കേരള മീഡിയ അക്കാദമിയുടെ ന്യൂ മീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിന്റെ വൈകുന്നേര ബാച്ചിലേക്കും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊച്ചി എന്നീ കേന്ദ്രങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെയാണ് ക്ലാസ് സമയം. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഓൺലൈൻ, ഓഫ്ലൈൻ രീതികളിൽ ക്ലാസുകൾ ലഭ്യമാണ്.
സർക്കാർ അംഗീകാരമുള്ള ഈ കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് യോഗ്യത. പ്രായപരിധിയില്ല. മോജോ, വെബ് ജേർണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്നിക്സ്, ഫോട്ടോ ജേർണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. ഓൺലൈൻ മാധ്യമരംഗത്തെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഈ കോഴ്സ് സഹായിക്കും.
മാർച്ച് 7 ആണ് അപേക്ഷയുടെ അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് www.keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 0484 2422275, 2422068, 9388959192, 9447225524, 0471-2726275 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. നവീന സാങ്കേതിക വിദ്യകൾ പഠിക്കാൻ അവസരം.
Story Highlights: LBS and Kerala Media Academy invite applications for diploma courses in computer applications and digital journalism.