
ദിലീപും നാദിർഷയും ഒന്നിക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിലെ ദിലീപിന്റെ മെയ്ക്കോവർ നേരത്തെ ശ്രദ്ധ നേടിയിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
രണ്ട് ഗെറ്റപ്പുകളിലായി ദിലീപ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ഒന്ന് അറുപത് കഴിഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായിക ഉർവശിയാണ്.
നാഥ് ഗ്രൂപ്പ് ആണ് സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രം നിർമ്മിക്കുന്നത് .ഛായാഗ്രഹണം അനിൽ നായരും സംഗീതം നാദിർഷയുമാണ് ചെയ്തിരിക്കുന്നത്.
അനുശ്രീ, സ്വാസിക, സിദ്ധിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി എന്നീ അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നു.
Story highlight :Dileep’s new movie Kesu ee veedinte nathan.