Headlines

Health, Kerala News, Tech

സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഒരുങ്ങുന്നു

സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഒരുങ്ങുന്നു

സർക്കാർ ആശുപത്രികളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പി.ഒ.എസ്. മെഷീൻ വഴിയാണ് ഈ സംവിധാനം ഒരുക്കുന്നത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ എന്നിവ വഴി ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ആദ്യഘട്ടമായി ഇ-ഹെൽത്ത് നടപ്പിലാക്കിയ 63 ആശുപത്രികളിൽ 249 പി.ഒ.എസ്. മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഓൺലൈൻ സംവിധാനത്തിലൂടെ മുൻകൂറായി ഒ.പി. ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. 624 ആശുപത്രികളിൽ ഇ-ഹെൽത്ത് സജ്ജമാക്കിയിരിക്കുന്നു. ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ഈ സേവനം ലഭ്യമാക്കി വരുന്നു.

ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ഈ സംവിധാനം നടപ്പിലാക്കും. ആദ്യഘട്ടമായി ഇ-ഹെൽത്ത് ഇല്ലാത്ത 80 ആശുപത്രികളിൽ കൂടി ഈ സംവിധാനം സജ്ജമാക്കും. മുൻകൂറായി ടോക്കൺ എടുക്കുന്നതിനോടൊപ്പം ആശുപത്രിയിൽ ഒ.പി. ടിക്കറ്റിന് തുക ഈടാക്കുന്നുണ്ടെങ്കിൽ അത് ഓൺലൈനായി തന്നെ അടയ്ക്കുന്നതിനുള്ള സൗകര്യവും ലഭ്യമാകും.

Story Highlights: Kerala government hospitals to implement digital payment facilities for various services

More Headlines

കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; ക്രൂരകൃത്യത്തിന് ശേഷം കീഴടങ്ങി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം: വിജയശതമാനം കുറഞ്ഞു, ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ തീരുമാനം
ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ പരിശീലകൻ അറസ്റ്റിൽ
യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ അറസ്റ്റിലായി; 15 വയസ്സുകാരിയെ പീഡിപ്പിച്ചു
പള്ളുരുത്തി സ്വദേശി ആദം ജോ ആൻറണിയെ കാണാതായ കേസ്: 54 ദിവസമായിട്ടും പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ല
പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി
മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പുതിയ പരാതി; സെക്സ് മാഫിയ ബന്ധം ആരോപിച്ച് ബന്ധു
കേരളത്തിലെ സ്വർണ്ണ-വെള്ളി വിലകളിൽ നേരിയ ഇടിവ്
സാമ്പത്തിക പ്രതിസന്ധി: സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി, ബിൽ പരിധി 5 ലക്ഷമായി കുറച്ചു

Related posts

Leave a Reply

Required fields are marked *