ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻസി ചുമതല വീണ്ടും എം.എസ്. ധോണി ഏറ്റെടുക്കുന്നു. നിലവിലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റതിനെത്തുടർന്നാണ് ധോണി വീണ്ടും നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. കൊൽക്കത്തയ്ക്കെതിരെയുള്ള അടുത്ത മത്സരത്തിൽ ധോണി ചെന്നൈയെ നയിക്കും.
റുതുരാജ് ഗെയ്ക്വാദിന്റെ കൈമുട്ടിന് മാർച്ച് 30-ന് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പരിക്കേറ്റിരുന്നു. സ്കാനിംഗിൽ പൊട്ടൽ സ്ഥിരീകരിച്ചതിനെ തുടർന്ന് ഗെയ്ക്വാദ് ഐപിഎല്ലിൽ നിന്ന് പിന്മാറി. പരിക്കിനുശേഷം ഡൽഹിക്കും പഞ്ചാബിനുമെതിരെ ഗെയ്ക്വാദ് കളിച്ചിരുന്നു. കഴിഞ്ഞ നാല് സീസണുകളിൽ മൂന്നിലും ചെന്നൈയുടെ ടോപ് സ്കോററായിരുന്നു ഗെയ്ക്വാദ്.
ധോണിയെ മാറ്റി രവീന്ദ്ര ജഡേജയെ നേരത്തെ ക്യാപ്റ്റനാക്കിയിരുന്നെങ്കിലും, സീസണിനിടെ ജഡേജയെ മാറ്റി വീണ്ടും ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയിരുന്നു. എന്നാൽ ക്യാപ്റ്റൻസി റുതുരാജിന് ഗുണകരമായില്ല. അഞ്ച് മത്സരങ്ങളിൽ നാലിലും ചെന്നൈ പരാജയപ്പെട്ടു.
Story Highlights: MS Dhoni returns as Chennai Super Kings captain after Ruturaj Gaikwad’s injury.