
കൊടകരയിൽ കള്ളപ്പണ കവർച്ച നടന്നതിനുശേഷം പത്തനംതിട്ടയിലേക്ക് കുഴൽപ്പണം കടത്തിയെന്ന ധർമ്മരാജന്റെ മൊഴി പുറത്ത്. കൊടകരയിലെ കവർച്ച നടന്നതിനുശേഷം പോലീസിന് നൽകിയ മൊഴിയിലാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള തുകയാണെന്ന് പോലീസിന് മൊഴിനൽകിയത്.
എന്നാൽ ബിസിനസ് ആവശ്യത്തിനായി തുക മാർവാടി നൽകിയെന്നാണ് ഇരിങ്ങാലക്കുട കോടതിയിൽ ധർമ്മരാജൻ നൽകിയ ഹർജിയിൽ പറയുന്നത്. തുടർന്ന് അന്വേഷണ സംഘം മൊഴികളിൽ വൈരുദ്ധ്യം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ധർമ്മരാജൻ നൽകിയ മൊഴിയുടെ വിശദാംശങ്ങളും ഇദ്ദേഹവും ബിജെപി നേതാവ് കെ സുരേന്ദ്രനും തമ്മിലുള്ള ബന്ധവും കുറ്റപത്രത്തിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
മൂന്നുതവണയാണ് കോന്നിയിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധർമ്മരാജൻ പോയതെന്നും മെമ്പർമാർക്ക് പതിനായിരവും ഇരുപത്തിനായിരവും നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights: Dharmarajan’s Statement in kodakara case.