ആപ്പിൾ വാച്ചുകൾക്ക് ഐഫോണിനേക്കാൾ ഡിമാൻഡ്; വിലയിലും വർധനവ്

Anjana

Apple Watch demand

കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആപ്പിൾ വാച്ചുകൾക്ക് ഐഫോണിനേക്കാൾ കൂടുതൽ ആവശ്യക്കാരാണുള്ളത്. ആപ്പിളിന്റെ ഐഫോൺ, ഐപാഡ് എന്നീ ഉൽപ്പന്നങ്ങളുടെ വിൽപ്പനയെ മറികടന്നിരിക്കുകയാണ് ആപ്പിൾ വാച്ചുകൾ. എന്നാൽ വാച്ചിന്റെ വില മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങളേക്കാൾ കൂടുതലാണ്. 2017-ൽ സീരീസ് 3 മോഡലിന് ഏകദേശം 30,000 രൂപ മാത്രമായിരുന്നെങ്കിൽ 2024-ൽ സീരീസ് 10 പതിപ്പിന് 46,900 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില. ഈ കാലയളവിൽ വാച്ചിന്റെ വില 56.9 ശതമാനം വർധിച്ചു, ഇത് ഐഫോണിന്റെ വില വർധനവിനേക്കാൾ കൂടുതലാണ്.

ആപ്പിൾ വാച്ച് സീരീസ് 10 അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കുപ്പർട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന ‘ഗ്ലോടൈം’ ഇവന്റിൽ ആപ്പിൾ സിഇഒ ടിം കുക്കാണ് പുതിയ ഉൽപ്പന്നങ്ങളും സവിശേഷതകളും അവതരിപ്പിച്ചത്. സീരീസ് 10-ന്റെ ഡിസ്പ്ലേ മുൻ പതിപ്പുകളേക്കാൾ വലുതാണ്. വാച്ച് അൾട്രാ 2-നേക്കാൾ വലിയ ഡിസ്പ്ലേയാണ് ഇതിനുള്ളത്. വൈഡ് ആംഗിൾ ഒഎൽഇഡി ഡിസ്പ്ലേയുള്ള ഈ വാച്ചിന് ബ്രൈറ്റ്നസിലും മികവുണ്ട്. 30 മിനിറ്റിൽ 80 ശതമാനം വരെ ചാർജ് ചെയ്യാവുന്നതാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആപ്പിൾ ഈ വർഷം അവതരിപ്പിച്ചത് ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് മോഡലുകളാണ്. പുതിയ വാച്ചിന്റെ കനം കേവലം 9.7 മില്ലീമീറ്റർ മാത്രമാണ്. സീരീസ് 9-നേക്കാൾ ഏകദേശം 10 ശതമാനം കനം കുറഞ്ഞതാണ് സീരീസ് 10. എസ്ഐപി ഡിജിറ്റൽ ക്രൗൺ പോലുള്ള നിരവധി ചെറിയ ആന്തരിക മൊഡ്യൂളുകളുടെ കനവും കുറച്ചിട്ടുണ്ട്. എയ്റോസ്പേസ് ഗ്രേഡ് ടൈറ്റാനിയം ഉപയോഗിച്ചാണ് കേസ് നിർമിച്ചിരിക്കുന്നത്. മൂന്ന് അതിശയകരമായ നിറങ്ങളിലാണ് പുതിയ വാച്ചുകൾ ലഭ്യമാകുന്നത്.

Story Highlights: Apple Watch surpasses iPhone in demand over the past seven years

Leave a Comment