എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ പരാജയം; 17 വയസുകാരി ആത്മഹത്യ ചെയ്തു

Anjana

Delhi teen suicide engineering exam

എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 17 വയസുകാരി ആത്മഹത്യ ചെയ്തു. ദില്ലിയിലെ പിഎസ് ജാമിയ നഗറിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടി ഒരു കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്ന് താഴേക്ക് ചാടിയാണ് ജീവനൊടുക്കിയത്.

പെണ്‍കുട്ടി ജെഇഇ (ജോയന്റ് എന്‍ട്രന്‍സ് എക്‌സാം) എഴുതിയിരുന്നെങ്കിലും വിജയിക്കാനായില്ല. പൊലീസ് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ പഠനഭാരവും പരീക്ഷയില്‍ പരാജയപ്പെട്ടതിലെ മനോവിഷമവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാക്കിയിരുന്നു. മാതാപിതാക്കള്‍ക്ക് എഴുതിയ കത്തില്‍ പരീക്ഷ വിജയിക്കാനാവാത്തതില്‍ തന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആത്മഹത്യ ഒരിക്കലും പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുകയും അതിജീവിക്കാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. അത്തരം ചിന്തകളുണ്ടാകുമ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ (Toll free helpline number: 1056, 0471-2552056) ബന്ധപ്പെടാവുന്നതാണ്.

Story Highlights: 17-year-old girl commits suicide in Delhi after failing engineering entrance exam

Leave a Comment