
പരോളും ഇടക്കാല ജാമ്യവും ലഭിച്ചവർ ഈ മാസം 26 മുതൽ ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യത്തിൽ നടപടിയെടുത്തത്.
കൊവിഡ് സാഹചര്യം കണക്കാക്കി തടവുകാർക്കുള്ള ഇടക്കാല ജാമ്യവും പരോളും സുപ്രിം കോടതി നീട്ടി നൽകിയിരുന്നു.
സുപ്രിം കോടതിയുടെ ഉത്തരവ് സർക്കാർ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി രഞ്ജിത് സുപ്രിം കോടതിക്ക് ഹർജി നൽകിയിരുന്നു.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കൊവിഡ് കാലത്ത് പരോളില് ഇറങ്ങിയ തടവുകാര് ജയിലുകളിലേക്ക് തിരികെ പോകേണ്ടതില്ലെന്ന് സുപ്രിം കോടതി അറിയിക്കുകയായിരുന്നു.
Story highlight: Defendants on parole should not return to jail