
കണ്ണൂരിൽ പത്ത് കിലോയിലധികം കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ.ചാലക്കുടി മറ്റത്തൂർ സ്വദേശിയായ ജയിംസ് ആണ് പോലീസ് പിടിയിലായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തൃശൂർ ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒരു വധശ്രമ കേസിൽപ്പെട്ട് ഒറീസയിലെ കഞ്ചാവ് തോട്ടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.
തുടർന്ന് ഒറീസയിൽ നിന്നും കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിക്കുന്ന ഏജന്റായി പ്രവർത്തിച്ചുവരികയായിരുന്നു ഇയാൾ.
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, സബ്ബ് ഇൻസ്പെക്ടർ അഖിൽ സിറ്റി പോലീസ് ഡാൻസാഫ് ടീമംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് 10 കിലോ കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.
Story highlight : Defendant arrested with 10 kg cannabis.