
സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നതിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും.
അൻപത് ശതമാനം സീറ്റുകളിൽ പ്രവേശനം ഒരുക്കാനാണ് ശ്രമിക്കുന്നത്.എന്നാൽ തിയേറ്ററുകളിൽ എസി പ്രവർത്തിക്കുന്നതിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നും എതിർപ്പ് ഉയരുന്നുണ്ട്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ശനിയാഴ്ചയിലെ കൊവിഡ് അവലോകനയോഗത്തിൽ തിയറ്റർ തുറക്കുന്നിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
കോവിഡ് നിയന്ത്രണങ്ങളോടെ പകുതി സീറ്റിൽ പ്രവേശന അനുമതി നൽകിയേക്കുമെങ്കിലും എ സി ഉപയോഗിക്കാതെ തിയറ്ററുകൾക്ക് പ്രവർത്തിക്കാനാകില്ല.ആയതിനാൽ മാസ്ക് , ശാരീരികാകലം എന്നിവയടക്കമുള്ള കർശന നിയന്ത്രണ നടപടികൾ പാലിക്കാമെന്നാണ് സിനിമ പ്രവർത്തകർ പറയുന്നത്. എന്നാലിത് അംഗീകരിക്കുമോ എന്നതാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നും അറിയേണ്ടത്.
ജനുവരിയിൽ തിയേറ്ററുകൾ തുറന്നപ്പോൾ പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തിയേറ്റർ ഉടമകൾ സർക്കാർ തീരുമാനാത്തിനായി കാത്തിരിക്കുന്നത്.
Story highlight : Decision to opening of cinema theatres will be taken on Saturday.