പട്നയിൽ മൃതദേഹത്തിന്റെ കണ്ണ് നഷ്ടം; അവയവക്കച്ചവടം സംശയിച്ച് ബന്ധുക്കൾ

നിവ ലേഖകൻ

Missing eye dead body Bihar

പട്നയിലെ നളന്ദ മെഡിക്കല് കോളേജ് ആശുപത്രിയില് സൂക്ഷിച്ച മൃതദേഹത്തിന്റെ ഒരു കണ്ണ് നഷ്ടമായെന്ന പരാതി ഉയര്ന്നിരിക്കുകയാണ്. ഫാന്തുസ് കുമാര് എന്ന പട്ന സ്വദേശിയുടെ മൃതദേഹത്തില് നിന്നാണ് ഇടതുകണ്ണ് നഷ്ടമായതെന്ന് ബന്ധുക്കള് ആരോപിച്ചു. എന്നാല് കണ്ണ് എലി കരണ്ടതാകാനാണ് സാധ്യതയെന്നാണ് ആശുപത്രി അധികൃതരുടെ മറുപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയറിന് വെടിയേറ്റ നിലയില് ഫാന്തുസ് കുമാറിനെ വ്യാഴാഴ്ച ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി അദ്ദേഹം മരണമടഞ്ഞു. മൃതദേഹം സംസ്കരിക്കാനെത്തിയ കുടുംബമാണ് ഇടതുകണ്ണ് നഷ്ടമായ കാര്യം കണ്ടെത്തിയത്. ഇതോടെ കുടുംബം പരാതിയുമായി രംഗത്തെത്തി.

അവയവക്കച്ചവടത്തിന്റെ ഭാഗമായാണ് മൃതദേഹത്തില്നിന്ന് കണ്ണ് നീക്കം ചെയ്തതെന്നും, ഇതിനുപിന്നില് ആശുപത്രി അധികൃതര് തന്നെയാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കുമാറിനെ ആക്രമിച്ചവരുമായി ചേര്ന്ന് ആശുപത്രിയിലെ ചിലര് നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്നും കുടുംബം പറയുന്നു. എന്നാല് ഈ ആരോപണങ്ങള്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് മെഡിക്കല് കോളേജ് സൂപ്രണ്ടിന്റെ പ്രതികരണം. സംഭവത്തില് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  പാതിവില തട്ടിപ്പ് കേസ്: പ്രത്യേക സംഘത്തെ പിരിച്ചുവിട്ട് സർക്കാർ

Story Highlights: Dead body’s eye missing in Bihar hospital, family alleges organ trafficking

Related Posts
ഗൈഡ് വയർ കുടുങ്ങിയ സംഭവം: സുമയ്യയുടെ മൊഴി രേഖപ്പെടുത്തി; അന്വേഷണം എ.സി.പിക്ക്
Medical Negligence

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ സുമയ്യ വിദഗ്ധ Read more

ബിഹാറിൽ ഒരേ വീട്ടിൽ 947 വോട്ടർമാരെന്ന ആരോപണവുമായി കോൺഗ്രസ്; രാഹുൽ ഗാന്ധിയും രംഗത്ത്

ബിഹാറിലെ ബോധ്ഗയയിൽ ഒരു വീട്ടിൽ 947 വോട്ടർമാരുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. തിരഞ്ഞെടുപ്പ് Read more

ജനറൽ ആശുപത്രിയിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; ഡോക്ടർക്ക് മുൻകൂട്ടി പണം നൽകിയെന്ന് ബന്ധുക്കൾ
Medical malpractice

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ Read more

  കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; ശക്തമായ നടപടിയാവശ്യപ്പെട്ട് വി.എം.സുധീരൻ
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവ്; ഡോക്ടർക്കെതിരെ കേസ് കൊടുത്ത് യുവതിയുടെ കുടുംബം
Medical Negligence

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ ഡോക്ടർക്കെതിരെ യുവതിയുടെ കുടുംബം പൊലീസിൽ പരാതി Read more

ജനാധിപത്യ അവകാശം സംരക്ഷിക്കാൻ രാഹുൽ ഗാന്ധി; വോട്ടർ അവകാശ യാത്രക്ക് തുടക്കം
voter rights yatra

രാഹുൽ ഗാന്ധി വോട്ടർ അവകാശ യാത്രയുമായി ജനങ്ങളിലേക്ക്. "ഒരു വ്യക്തി, ഒരു വോട്ട്" Read more

ബിഹാറിൽ 124 വയസ്സുള്ള വോട്ടർ: ക്ലറിക്കൽ പിഴവെന്ന് കളക്ടർ, പ്രതിഷേധവുമായി മിന്റ ദേവി
Bihar voter list

ബിഹാറിൽ 34 വയസ്സുകാരിയായ മിന്റ ദേവിയെ വോട്ടർ പട്ടികയിൽ 124 വയസ്സുള്ളതായി രേഖപ്പെടുത്തിയ Read more

  തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവ്; ഡോക്ടർക്കെതിരെ കേസ് കൊടുത്ത് യുവതിയുടെ കുടുംബം
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; നീതി കിട്ടാത്തതിൽ പ്രതിഷേധിച്ച് ഹർഷിന വീണ്ടും സമരത്തിലേക്ക്
scissors in stomach

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി; ഭിന്നശേഷിക്കാരിയായ കുട്ടി മരിച്ചു
Treatment Denial Complaint

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. മലപ്പുറം സ്വദേശിയായ Read more

ബിഹാറിൽ ഇടിമിന്നലേറ്റ് 19 മരണം; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Bihar lightning deaths

ബിഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് 19 പേർ മരിച്ചു. സംസ്ഥാനത്തെ 10 Read more

ബീഹാറിൽ വീണ്ടും വെടിവെപ്പ്; പട്നയിൽ അഭിഭാഷകൻ കൊല്ലപ്പെട്ടു
Bihar crime news

ബീഹാറിലെ പട്നയിൽ അജ്ഞാത സംഘം അഭിഭാഷകനെ വെടിവെച്ച് കൊലപ്പെടുത്തി. ജിതേന്ദ്ര മഹാതോ എന്ന Read more

Leave a Comment