Headlines

Kerala News, Weather

സംസ്ഥാനത്ത് പലയിടങ്ങളിലായി മഴക്കെടുതി ; പ്രളയസാധ്യതയില്ല.

സംസ്ഥാനത്ത് പലയിടങ്ങളിലായി മഴക്കെടുതി

സംസ്ഥാനത്ത് മഴ തുടരുകയാണ്.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് ഒന്‍പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ പുഴകളില്‍ ജലനിരപ്പ് കുറയുന്നതായാണ് വിവരം.

സംസ്ഥാനത്ത് മഴ തുടരുന്നുണ്ടെങ്കിലും പ്രളയത്തിനു സാധ്യതയില്ലെന്ന് കേന്ദ്ര ജലകമ്മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സിനി മിനോഷ് വ്യക്തമാക്കി.

കോഴിക്കോട് ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു : 0495 2371002, ടോള്‍ ഫ്രീ നമ്പര്‍: 1077, കൊയിലാണ്ടി: 0496 2620235,
വടകര: 0496 2522361, താമരശേരി: 0495 2223088 അവശ്യഘട്ടത്തിൽ പൊതുജനങ്ങൾക്ക് എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ശക്തമായ മഴയിൽ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നിട്ടുണ്ട്.

കനോലി കനാല്‍ കരകവിഞ്ഞൊഴുകുകയും സരോവരം പാര്‍ക്കിലേക്ക് വെള്ളം കയറുകയും ചെയ്തു.

തൃശൂര്‍ മലക്കപ്പാറ റോഡ് ഗതാഗതം നിർത്തലാക്കിയിട്ടുണ്ട്.ചാലക്കുടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു : 0480 2705800, 8848357472 എന്നീ നമ്പറുകളിൽ അവശ്യഘട്ടത്തിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.

Story highlight : Damage in Kerala due to heavy rains. 

More Headlines

മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ

Related posts