ഡാന ചുഴലിക്കാറ്റ് തീരം തൊട്ടു; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

നിവ ലേഖകൻ

Cyclone Dana

ഡാന അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊട്ടു. കൊൽക്കത്തയിൽ നിന്ന് 350 കിലോമീറ്റർ അകലെ വടക്കൻ ഒഡീഷയിലെ ഭിതാർകനികയ്ക്കും ധമ്രയ്ക്കും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചുകൊണ്ടിരിക്കുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഒഡിഷയിലെ ഭദ്രക്, ദമ്ര എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദമ്രയിൽ അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. മുൻകരുതലിന്റെ ഭാഗമായി പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. കൊൽക്കത്ത, ഭുവനേശ്വർ വിമാനത്താവളങ്ങളിൽ രാവിലെ 9 മണിവരെ സർവീസുകൾ നിർത്തിവച്ചു. മേഖലയിൽ സർവീസ് നടത്തുന്ന 200 ഓളം ട്രെയിനുകൾ റദ്ദാക്കി.

ഒഡീഷയിലെ ബസ് സർവീസുകളും പ്രവർത്തിക്കുന്നില്ല. രണ്ട് സംസ്ഥാനങ്ങളുടെയും സാഹചര്യം യഥാസമയം നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അതേസമയം, കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി.

  ദുര്മന്ത്രവാദക്കൊലപാതകം: 65കാരന്റെ തല വെട്ടിമാറ്റി ശരീരം ദഹിപ്പിച്ചു; നാലുപേര് അറസ്റ്റില്

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Story Highlights: Cyclone Dana makes landfall in Odisha, heavy rains expected in Kerala

Related Posts
അതിഥി തൊഴിലാളി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സമഗ്ര പദ്ധതി
migrant workers education

അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നു. മെയ് Read more

ജപ്തിയെ തുടർന്ന് വീട് നഷ്ടപ്പെട്ട വയോധിക മരിച്ചു
house foreclosure

പൊന്നാനി പാലപ്പെട്ടിയിൽ ജപ്തി നടപടിയെ തുടർന്ന് വീട് നഷ്ടപ്പെട്ട വയോധിക മരിച്ചു. എടശ്ശേരി Read more

ആശാ വർക്കേഴ്സിന്റെ സമരം: വിട്ടുവീഴ്ചയില്ലെന്ന് തൊഴിൽ മന്ത്രി
Asha workers strike

ആശാ വർക്കേഴ്സിന്റെ സമരം തള്ളി തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. സർക്കാർ പരമാവധി Read more

  ബ്രത്ത് അനലൈസർ നടപടിക്രമങ്ങളിൽ കെഎസ്ആർടിസി മാറ്റം വരുത്തി
കോട്ടയം നാട്ടകത്ത് ജീപ്പ്-ലോറി കൂട്ടിയിടി: രണ്ട് പേർ മരിച്ചു
Kottayam accident

കോട്ടയം നാട്ടകത്ത് എംസി റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. Read more

വീട്ടിൽ പ്രസവമരണം: ആംബുലൻസ് ഡ്രൈവർ പറയുന്നു ഭർത്താവ് തെറ്റിദ്ധരിപ്പിച്ചെന്ന്
Malappuram childbirth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് Read more

വഖഫ് ഭേദഗതി നിയമം: പ്രതിപക്ഷ പോരാട്ടം ശക്തമാക്കുന്നു
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടം ശക്തമാക്കുന്നു. സുപ്രീം കോടതിയിൽ കൂടുതൽ Read more

കോന്നി മെഡിക്കൽ കോളേജിൽ ജീവനക്കാരന്റെയും കൂട്ടുകാരിയുടെയും ആത്മഹത്യാശ്രമം
Konni suicide attempt

കോന്നി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും കോട്ടയം Read more

ബത്തേരിയിൽ എടിഎം തട്ടിപ്പ്: രണ്ട് കാഷ് ഓപ്പറേറ്റീവുകൾ അറസ്റ്റിൽ
ATM fraud

ബത്തേരിയിലെ കേരള ഗ്രാമീൺ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത Read more

വീട്ടിൽ പ്രസവം; യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
Malappuram home birth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവ് സിറാജുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. Read more

Leave a Comment