വിവാഹ ക്ഷണക്കത്തുകൾ വഴി സൈബർ കുറ്റവാളികൾ ഫോൺ ഹാക്ക് ചെയ്യുന്നു; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Anjana

cyber criminals wedding invitations hack

നവംബറും ഡിസംബറും ഇന്ത്യയിൽ വിവാഹങ്ങളുടെ മാസമാണ്. പതിനായിരത്തിലധികം വിവാഹങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഈ സീസണിൽ സൈബർ കുറ്റവാളികൾ നിങ്ങളുടെ ഫോണിലേക്ക് നുഴഞ്ഞുകയറാൻ കാത്തിരിക്കുകയാണെന്ന് പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് പേപ്പർലെസ് വിവാഹ ക്ഷണക്കത്തുകളാണ് പ്രചാരത്തിലുള്ളത്.

ഹിമാചൽ പ്രദേശ് സൈബർ പോലീസിന്റെ അഭിപ്രായത്തിൽ, തട്ടിപ്പുകാർ ആപ്പ് (apk) ഫോർമാറ്റിലുള്ള ഫയലുകൾ വാട്സ്ആപ്പ് വഴി വിവാഹ ക്ഷണക്കത്തുകളായി അയക്കും. ഇത് ഡൗൺലോഡ് ചെയ്താൽ, ഒളിപ്പിച്ചിരിക്കുന്ന മാൽവെയറുകൾ ഫോണിലേക്ക് കടന്ന് ഒരു ‘ബാക്ക്ഡോർ’ തുറക്കുകയും ഹാക്കർമാർ ഇതുവഴി വ്യക്തിഗത വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നു. അജ്ഞാത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങൾ, പ്രത്യേകിച്ച് അറ്റാച്ച്‌മെന്റുകൾ ഡൗൺലോഡ് ചെയ്യാനുള്ള മെസേജുകൾ എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് സൈബർ സുരക്ഷാ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിങ്ങൾക്ക് അപരിചിതമായ ആരിൽ നിന്നെങ്കിലും വിവാഹ ക്ഷണക്കത്തോ ഏതെങ്കിലും ഫയലോ ലഭിക്കുകയാണെങ്കിൽ, അതിൽ ക്ലിക്ക് ചെയ്യരുതെന്ന് ഹിമാചൽ പ്രദേശ് സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് ഡിഐജി മോഹിത് ചൗള നിർദ്ദേശിച്ചു. ഫോണിലേക്ക് എന്തെങ്കിലും ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് അയച്ചയാളെയും ഫയലിനെയും പരിശോധിച്ചുറപ്പിക്കണം. അല്ലാത്തപക്ഷം ഫോൺ ഹാക്ക് ചെയ്യപ്പെടാനും ബാങ്ക് അക്കൗണ്ടിലെ പണം വരെ നഷ്ടപ്പെടാനും സാധ്യതയുണ്ട്.

Story Highlights: Cyber criminals exploit digital wedding invitations to hack phones and steal personal information

Leave a Comment