ഭാരതീയ ന്യായസംഹിത, നാഗരിക് സുരക്ഷാസംഹിത, സാക്ഷ്യ അധീനിയം എന്നിവ നിലവിൽ വന്നു. പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്ത് പ്രാബല്യത്തിലായി. ഐ. പി. സി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
, സി. ആർ. പി. സി. , ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമാണ് ഈ നിയമങ്ങൾ.
അർധരാത്രി മുതൽ പുതിയ നിയമപ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ പഴയ നിയമപ്രകാരം തന്നെയാണ് നടപടികൾ പൂർത്തിയാക്കുക. കഴിഞ്ഞവർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. ഐ. പി.
സി. ക്കു പകരം ഭാരതീയ ന്യായസംഹിതയും (BNS), സി. ആർ. പി. സി.
ക്കു പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (BNSS), ഇന്ത്യൻ തെളിവ് നിയമത്തിനു പകരം ഭാരതീയ സാക്ഷ്യ അധീനിയവുമാണ് (BSA) നിലവിൽ വന്നത്.