CR7ന്റെ പാതയിൽ മകൻ; പോർച്ചുഗൽ അണ്ടർ 15 ടീമിന് വേണ്ടി ഇരട്ട ഗോളുകൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ

Cristiano Ronaldo Junior

പോർച്ചുഗലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മിന്നും പ്രകടനം കാഴ്ചവെച്ച് സി.ആർ 7 2.0 ആയി ഉയർന്നു വരുന്നു. പിതാവിൻ്റെ അതേ ശൈലിയിലുള്ള ഗോളാഘോഷവും മെസ്സിയുടെ ബെഡിലെ കിരീടധാരണവുമെല്ലാം ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. പോർച്ചുഗലിൻ്റെ അണ്ടർ 15 ടീമിന് വേണ്ടി താരം ഇതിനോടകം ഗോളുകൾ നേടിക്കഴിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഞായറാഴ്ച ക്രൊയേഷ്യയ്ക്കെതിരായ പോർച്ചുഗലിന്റെ 3-2 വിജയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ നിർണായകമായ പങ്കുവഹിച്ചു. പോർച്ചുഗലിന്റെ അണ്ടർ 15 ടീമിനായി രണ്ട് ഗോളുകൾ നേടിയത് സി.ആർ.ജൂനിയറാണ്. പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് “പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ ജൂനിയറിന്റെ ആദ്യ SIUUUU!” എന്നാണ്.

ക്രൊയേഷ്യയിൽ നടന്ന വ്ലാറ്റ്കോ മാർക്കോവിച്ച് അന്താരാഷ്ട്ര ടൂർണമെന്റിൽ പോർച്ചുഗൽ കിരീടം നേടിയത് ശ്രദ്ധേയമാണ്. പോർച്ചുഗലിന്റെ അണ്ടർ 15 ടീമിനായി ഇത് ജൂനിയറിന്റെ നാലാമത്തെ മത്സരമായിരുന്നു. ഈ മത്സരത്തിൽ താരം ഗോൾ നേടി തിളങ്ങി.

അൽ നാസർ അക്കാദമിയിലെ ഫോർവേഡ് കളിക്കാരനായ താരം 13-ാം മിനിറ്റിൽ ഇടത് കാൽ കൊണ്ട് മനോഹരമായി ഫിനിഷ് ചെയ്ത് ഗോൾ നേട്ടം തുടങ്ങി. 7-ാം നമ്പർ ജേഴ്സി ധരിച്ച 14-കാരനായ താരം പിതാവിൻ്റെ പ്രശസ്തമായ ‘സിയു’ വിജയാഘോഷവും അതേപടി പകർത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിന് സമാനമായ വളർച്ചയാണ് മകനും ഉണ്ടാകുന്നത് എന്ന് പറയാതെ വയ്യ.

ക്ലോസ് റേഞ്ച് ഹെഡറിലൂടെ ഹാഫ് ടൈമിന് മുമ്പ് തന്നെ രണ്ടാമത്തെ ഗോളും നേടി താരം ടീമിന് വേണ്ടി തന്റെ കഴിവ് തെളിയിച്ചു. മത്സരത്തിന്റെ 54-ാം മിനിറ്റിൽ കോച്ച് താരത്തെ തിരികെ വിളിച്ചു. പോർച്ചുഗലിനായി 2003 ലാണ് 40 വയസ്സുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ അരങ്ങേറ്റം കുറിച്ചത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ തന്നെ മകനും പോർച്ചുഗൽ ഫുട്ബോൾ ടീമിന്റെ ഭാവി വാഗ്ദാനമായി വളർന്നു വരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോൾ സ്കോറർ എന്ന ഖ്യാതിയും ഇതിനോടകം നേടി കഴിഞ്ഞു.

Story Highlights: പോർച്ചുഗലിന്റെ അണ്ടർ 15 ടീമിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ ഇരട്ട ഗോളുകൾ നേടി ശ്രദ്ധേയനായി, പിതാവിന്റെ ‘സിയു’ ആഘോഷം അനുകരിച്ചു.

Related Posts