സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഏഷ്യൻ ചാമ്പ്യൻസ് ലീഗിനായി ഇന്ത്യയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ എഫ് സി ഗോവയും റൊണാൾഡോയുടെ സൗദി ക്ലബ്ബായ അൽ നാസറും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടതാണ് ഇതിന് കാരണം. അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഓരോ ടീമിനും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ ഉണ്ടാകും. അതിൽ ഒന്ന് സ്വന്തം നാട്ടിലും മറ്റൊന്ന് എതിരാളികളുടെ നാട്ടിലുമായിരിക്കും നടക്കുക. അതിനാൽ തന്നെ റൊണാൾഡോയുടെ കളി കാണാനായി കാത്തിരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ.
ഇന്ത്യയിൽ നിന്ന് എഫ് സി ഗോവ എഎഫ്സി ചാമ്പ്യൻസ് ലീഗ്-2 ഗ്രൂപ്പ് തല മത്സരങ്ങൾക്ക് യോഗ്യത നേടിയത് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് പിന്നാലെയാണ്. അതിനാൽ തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ എഫ്സി ഗോവയോ ബഗാനോ റൊണാൾഡോയുടെ സൗദി ക്ലബ്ബായ അൽ നാസറുമായി കളിക്കാൻ സാധ്യതയുണ്ട്.
റൊണാൾഡോയുടെ പോർച്ചുഗൽ ടീമും അൽ നാസറും ഒരു മത്സരത്തിനായി ഇന്ത്യയിലേക്ക് വരുമോ എന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ അദ്ദേഹത്തിന് പരിക്കോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലാത്ത പക്ഷം റൊണാൾഡോ ഇന്ത്യൻ തീരത്തേക്ക് വരുമെന്ന് പല ആരാധകരും പ്രതീക്ഷിക്കുന്നു.
അതേസമയം, ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യൻ തീരത്തേക്ക് എത്തുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ തന്നെ അദ്ദേഹം ഇന്ത്യയിലേക്ക് വരില്ല എന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അൽ നാസ്ര് ഉൾപ്പെടുന്ന ഗ്രൂപ്പിൽ എഫ്സി ഗോവയോ മോഹൻ ബഗാനോ ഇടം നേടിയാലും റൊണാൾഡോയുടെ വരവ് ഉണ്ടാകില്ലെന്നാണ് മറ്റൊരു കൂട്ടം ആളുകൾ പറയുന്നത്. അതിനാൽ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
എങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ.
Story Highlights: ക്രിസ്റ്റ്യാനോ റൊണാൾഡോ ഏഷ്യൻ ചാമ്പ്യൻസ് ലീഗിനായി ഇന്ത്യയിലേക്ക് വരാൻ സാധ്യത.