കൽക്കരിക്ഷാമത്തെത്തുടർന്ന് രാജ്യത്തെ വൈദ്യുതോത്പാദനത്തിൽ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.ഈ സാഹചര്യം തുടർന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്നാണ് സൂചന.
ഇപ്പോൾ മഴയുള്ളതിനാൽ വൈദ്യുതിയുടെ ആവശ്യം കുറവായതിനാലാണ് തൽകാലം രൂക്ഷമായ പ്രതിസന്ധി ഒഴിവായിരിക്കുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഒരാഴ്ചയായി കേരളത്തിനു പുറത്തുനിന്നുള്ള വൈദ്യുതിയിൽ ദിവസേന 300-350 മെഗാവാട്ടിന്റെ കുറവുള്ളതായി വൈദ്യുതിവകുപ്പ് അധികൃതർ അറിയിച്ചു.
പുറത്തുള്ള താപനിലയങ്ങളുമായുള്ള കരാറിൽ 200 മെഗാവാട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.
കേന്ദ്രനിലയങ്ങളിൽനിന്നുള്ള വൈദ്യുതിയുടെ വിഹിതത്തിൽ 150 മെഗാവാട്ട് വരെയാണ് കുറവുകൾ രേഖപെടുത്തിയിട്ടുള്ളത്.അടുത്തിടെ യൂണിറ്റിന് 19-20 രൂപവരെ വില വർധിച്ചിരുന്നു.
Story highlight : Crisis in power generation in the country.