Headlines

Cinema, Politics

‘അമ്മ’യിൽ അസാധാരണ പ്രതിസന്ധി; എക്സിക്യൂട്ടിവ് പിരിച്ചുവിടാൻ ആലോചന

‘അമ്മ’യിൽ അസാധാരണ പ്രതിസന്ധി; എക്സിക്യൂട്ടിവ് പിരിച്ചുവിടാൻ ആലോചന

താര സംഘടനയായ ‘അമ്മ’യിൽ അസാധാരണമായ പ്രതിസന്ധി നിലനിൽക്കുന്നു. നിലവിലെ എക്സിക്യൂട്ടിവ് പിരിച്ചുവിടാനും വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുമുള്ള ആലോചനകൾ നടക്കുന്നുണ്ട്. സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങളാണ് അമ്മയെ വലയ്ക്കുന്നത്. ഈ സാഹചര്യത്തിൽ നേതൃത്വം നിയമോപദേശം തേടിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എക്സിക്യൂട്ടിവ് പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകൾ ഉയർന്നുവന്നത്. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിന് പകരം ചുമതലക്കാരനായ ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നത് വീണ്ടും തിരിച്ചടിയായി. പരാതിക്കാരെ പ്രതിസന്ധിയിലാക്കാനാണ് അമ്മയിലെ ചില താരങ്ങളുടെ ശ്രമമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഇന്ന് നിശ്ചയിച്ചിരുന്ന എക്സിക്യൂട്ടീവ് യോഗം മാറ്റിയതിൽ ഉൾപ്പെടെ പ്രതിസന്ധി നിഴലിക്കുന്നു. പ്രസിഡന്റ് മോഹൻലാലിന്റെ അസൗകര്യമാണ് കാരണമെന്ന് പറയുമ്പോഴും സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ലൈംഗികാരോപണങ്ങളാണ് എക്സിക്യൂട്ടീവ് യോഗം ചേരുന്നതിലെ പ്രധാന വെല്ലുവിളി. ബൈലോ പ്രകാരം നിലവിലെ എക്സിക്യൂട്ടിവ് പിരിച്ചുവിടാനും ആലോചന നടക്കുന്നുണ്ട്.

Story Highlights: Crisis in AMMA association, proposal to dismiss executive as per bylaws

More Headlines

തിരുപ്പതി ലഡു മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് ചന്ദ്രബാബു നായിഡു; വൈഎസ്ആർ കോൺഗ്രസ് തിരിച്ചടിച്ചു
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സിപിഎം നേതാക്കളുടെ വിടുതല്‍ ഹര്‍ജി തള്ളി
അന്ന സെബാസ്റ്റ്യൻ്റെ മരണം: കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ അറസ്റ്റിലായി; 15 വയസ്സുകാരിയെ പീഡിപ്പിച്ചു
എൻസിപിയിൽ മന്ത്രിമാറ്റം സാധ്യത; നേതാക്കൾ നാളെ ശരത്ത് പവാറിനെ കാണും
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പുതിയ പരാതി; സെക്സ് മാഫിയ ബന്ധം ആരോപിച്ച് ബന്ധു
രാഹുൽ ഗാന്ധി പരാജയപ്പെട്ട ഉൽപ്പന്നം; ഖാർഗെയുടെ കത്തിന് മറുപടിയുമായി ജെപി നദ്ദ
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: സിപിഐ അതൃപ്തി പ്രകടിപ്പിച്ചു; വിജിലൻസ് അന്വേഷണം വേണ്ടെന്ന് നിലപാട്

Related posts

Leave a Reply

Required fields are marked *