ബാർ കോഴ വിവാദം: ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയ്യാറായി, മദ്യനയവുമായി ബന്ധമില്ലെന്ന് കണ്ടെത്തൽ

Anjana

ബാർ കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയ്യാറായി. പണപ്പിരിവ് മദ്യ നയമാറ്റത്തിനല്ലെന്നും, കോഴ നൽകാനാണ് പണം പിരിച്ചതെന്ന ആരോപണത്തിന് തെളിവോ മൊഴിയോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബാർ ഉടമകൾ പണം പിരിച്ചത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഇടുക്കിയിലെ ബാറുടമ അനിമോന്റെ ശബ്ദ രേഖ തെറ്റിദ്ധാരണ മൂലമാകാമെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. സംഭവത്തിൽ എക്സൈസ് വകുപ്പും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് സംസ്ഥാന പൊലീസ് മേധാവിക്ക് വിഷയം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബാർ കോഴക്ക് മദ്യനയവുമായി ബന്ധമില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. വിവിധ ജില്ലകളിലെ ബാറുടമകളുടെ മൊഴിയെടുത്ത ശേഷമാണ് കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നതോടെയാണ് വിവാദം ഉടലെടുത്തത്. ഇത് രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.