അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പുതിയ നാലംഗ സംഘം എത്തിച്ചേർന്നതായി നാസ അറിയിച്ചു. ക്രൂ-10 എന്ന പേരിലുള്ള ഈ ദൗത്യസംഘം കമാൻഡർ ആനി മക്ലെൻ, നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരിൽ പെസ്കോ എന്നിവരടങ്ങുന്നതാണ്. ശനിയാഴ്ച പുലർച്ചെ 4.33ന് കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നാണ് ക്രൂ-10 വിക്ഷേപിച്ചത്. ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ബഹിരാകാശ നിലയത്തിൽ ഡോക്കിംഗ് നടന്നത്.
നിലവിൽ ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിതാ വില്യംസും ബുച്ച് വിൽമോറും ഉൾപ്പെടെയുള്ള ഏഴംഗ സംഘത്തോടൊപ്പമാണ് ക്രൂ-10ലെ നാലംഗ സംഘം ചേർന്നത്. നാസയും സ്പേസ് എക്സും സംയുക്തമായാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. സുനിതയും ബുച്ചും അടങ്ങുന്ന സംഘം മാർച്ച് 19ന് മറ്റൊരു ഡ്രാഗൺ പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങും.
ജൂൺ അഞ്ചിനാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനറിൽ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ജൂൺ പകുതിയോടെ തിരിച്ചെത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, സ്റ്റാർലൈനറിന്റെ ത്രസ്റ്ററുകളിലുണ്ടായ തകരാറുകൾ മൂലം മടക്കയാത്ര നീണ്ടുപോവുകയായിരുന്നു. മാർച്ച് 19 ബുധനാഴ്ചയാണ് ഇവർ ഭൂമിയിലേക്ക് മടങ്ങുന്നത്.
Story Highlights: Crew-10, consisting of four astronauts, successfully docked at the International Space Station, joining the existing crew including Sunita Williams and Butch Wilmore.